കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാഭായി ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവാണ് ഇന്ത്യക്കു വേണ്ടി ആദ്യമായി സ്വര്‍ണം നേടിയത്. 48 കിലോ വിഭാഗത്തിലാണ് 23കാരിയായ മീരാഭായി സ്വര്‍ണം സ്വന്തമാക്കിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ഇരുവിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തമാക്കിയത്.

പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഗുരുരാജയാണ് ഇന്ത്യയുടെ മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. 248 കിലോ ഉയര്‍ത്തി ഇരുപത്തിയെട്ടുകാരനായ ഗുരുരാജ വെള്ളി സ്വന്തമാക്കി. 261 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ മുഹമ്മദ് ഇസ്ഹര്‍ അഹമ്മദിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെയാണ് മുഹമ്മദ് ഇസ്ഹര്‍ സ്വര്‍ണം നേടിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar