കാമുകന്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ജഡം വാള്‍പ്പാറയില്‍ കണ്ടെത്തി

വാള്‍പ്പാറ: പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി കാമുകന്‍ കൊലപ്പെടുത്തി തമിഴ്നാട്ടിലെ കാട്ടില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മരട് സ്വദേശി വിനോദിന്റെ മകള്‍ ഗോപിക(ഈവ)യുടെ മൃതദേഹമാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വാള്‍പ്പാറയിലെ തേയിലത്തോട്ടത്തില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ആണ്‍സുഹൃത്ത് സഫറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ, പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടായത്. കാറിലാണ് പെണ്‍കുട്ടി പോയത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. കാറിന്റെ നമ്പര്‍ ലഭിച്ചത് പ്രതിയെ പിടികൂടാന്‍ സഹായകമായി.
മൃതദേഹം കണ്ടെത്താന്‍ തമിഴ്നാട് പോലിസും കേരള പോലിസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറല്ല എന്ന് പെണ്‍കുട്ടി പറഞ്ഞതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പോലിസ് പറയുന്നു. സഫര്‍ തന്റെ മകളെ പലതവണ ശല്യം ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ പലതവണ താക്കീത് ചെയ്തിരുന്നുവെന്നും പിതാവ് പറഞ്ഞു. മലക്കപ്പാറയില്‍നിന്ന് കാര്‍ തമിഴ്നാട്ടിലെത്തിയപ്പോള്‍ വാള്‍പ്പാറ ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ രക്തക്കറ കണ്ടെത്തുകയായിരുന്നു. ഇതോടെ സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ചുവെന്നു യുവാവ് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് സഫര്‍ ചൂണ്ടികാട്ടിയ പ്രദേശത്ത് തമിഴ്നാട് പോലിസിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പോലിസിന്റെ കൂടി സഹായത്തോടെ തിരച്ചില്‍ നടത്തുകയായിരുന്നു.പ്രകണയത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അഭിപ്രായപ്പെടുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar