All for Joomla The Word of Web Design

യുവാക്കള്‍ രാഷ്ട്രീയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെടുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: യുവാക്കള്‍ രാഷ്ട്രീയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെടുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍ പി സദാശിവം റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തില്‍നടപ്പാക്കിയ പദ്ധതികളുടെ പേരില്‍ സംസ്ഥാനത്തെ പ്രശംസിക്കാനും അദ്ദേഹം തയ്യാറായി. കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തി.

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നടന്ന പരേഡില്‍  മന്ത്രി  പി. തിലോത്തമന്‍  ദേശീയ പതാക ഉയര്‍ത്തി. പത്തനംതിട്ടയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ആലപ്പുഴയില്‍ മന്ത്രി മാത്യു ടി.തോമസ് സല്യൂട്ട് സ്വീകരിച്ചു. കോട്ടയത്ത് മന്ത്രി ജി.സുധാകരനും ഇടുക്കിയില്‍ മന്ത്രി എം.എം. മണിയും കൊച്ചിയില്‍ മന്ത്രി എ.സി. മൊയ്തീനും തൃശൂരില്‍ മന്ത്രി സി.രവീന്ദ്രനാഥും പാലക്കാട് എ.കെ. ബാലനും മലപ്പുറത്ത് മന്ത്രി ടി.പി. രാമകൃഷ്ണനും ദേശീയ പതാക ഉയര്‍ത്തി.

കോഴിക്കോട്  മന്ത്രി വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കണ്ണൂരില്‍ മന്ത്രി കെ.കെ. ശൈലജയും കാസര്‍കോട് മന്ത്രി ഇ. ചന്ദ്രശേഖരനും സല്യൂട്ട് സ്വീകരിച്ചു. കൊച്ചി നാവികാസ്ഥാനത്ത് നടന്ന പരേഡിന് വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വെ നേതൃത്വം വഹിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar