ഫാർമിംഗ് ഹാൻഡ് ബുക്ക് ഒരുക്കി ഹാബിറ്റാറ്റ് സ്‌കൂൾ ഷാർജ പുസ്തകമേളയിൽ

ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ ഹിസ് എക്‌സലൻസി ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി ,ഹാബിറ്റാറ്റ് സ്‌കൂൾ ചെയർമാൻ ഹിസ് എക്‌സലൻസി അഹ്മദ് ബിൻ റക്കാദ് അൽ അമേരി എന്നിവർ ഹാബിറ്റാറ്റിലെ ഫാർമിംഗ് ജീവനക്കാരായ വെള്ളസാമി തവസി ,ഷഹമ്മദ് ആലം എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുന്നു.

………..അമ്മാർ കിഴുപറമ്പ്…….

ഷാർജ . ഷാർജ പുസ്തകമേളയിൽ ആദ്യമായി ഒരു യൂ .എ .ഇ സ്‌കൂൾ അവരുടെ പ്രകൃതി സ്നേഹത്തെ അടയാളപ്പെടുത്തി പുസ്തകം ഇറക്കി , അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളാ ണ് ഈ അപൂർവ ബഹുമതി സ്വന്തമാക്കി യത് , കഴിഞ്ഞ പത്തു വര്ഷം കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും സ്‌കൂൾ മാനേജ്‌മെന്റും ഒരുമിച്ച് രചിച്ച കാർഷിക ചരിത്രത്തെ അടയാളപ്പെടുത്തുകയാണ് farming hand book for enthusiasts and schools in the uae എന്ന പുസ്തകം .മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന യൂ എ ഇ വിദ്യാർത്ഥികൾക്കുള്ള ഈ കൈപ്പുസ്തകം ഹാബിറ്റാറ്റ് സ്‌കൂളിൽ എങ്ങിനെയാണ് വിദ്യാർഥികൾ പ്രകൃതിയെയും ജീവ ജാലങ്ങളെയും സ്നേഹിക്കുന്നതെന്നു ബോധ്യപ്പെടുത്തുന്നു . പ്രകൃതിയിൽ നിന്നുമുള്ള പാഠങ്ങൾ വിദ്യാർത്ഥികളുടെ മനസ്സിൽ മണ്ണിനോടുള്ള സ്നേഹം വർദ്ധിപ്പിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് വിദ്യാലയ അധികൃതർ കാമ്പസിൽ സസ്യങ്ങൾ വെച്ചുപിടിപ്പിക്കാൻ തുനിഞ്ഞത് . ഇന്നൊരു പൂവാടിയായി കാമ്പസ് അങ്കണം മാറുമ്പോൾ മരുഭൂമി മലർവാടിയായത് എങ്ങനെ എന്ന് പറഞ്ഞു തരികയാണ് ഈ പുസ്തകം . നമുക്കെങ്ങനെ ഭക്ഷ്യ വിഭവങ്ങൾ പ്രകൃതിയിൽ നിന്നും ലഭിക്കുന്നു എന്ന് ഓരോ കുട്ടിയും അനുഭവിച്ചറിയുന്ന ഫാർമിംഗ് രീതിയാണ് ഹാബിറ്റാറ്റ്‌ സ്‌കൂളിനെ വേറിട്ട് നിർത്തുന്നത് . മരുഭൂമിയിൽ എങ്ങനെ ഇതൊക്കെ സാധ്യമാകുന്നു എന്ന പഠനം ഒരു പുസ്തകമാക്കി ഇറക്കിയ ഹാബിറ്റാറ്റ് ആ ചരിത്രവും സ്വന്തമാക്കി . കിളികളും സൂക്ഷ്മ ജീവികളും സ്‌കൂൾ മുറ്റത്തു എങ്ങിനെ വന്നെത്തി എന്ന് വിവരിക്കുന്ന 120 പേജുള്ള പുസ്തകം ഡോക്ട്ടർ എൻ പി ആഷ്‌ലിയും സംഘവുമാണ് തയ്യാറാക്കിയത് . സ്‌കൂൾ പരിസരത്തു നിന്നും ഫൈസൽ പകർത്തിയ മനോഹര ചിത്രങ്ങൾ പുസ്തകത്തെ ആകർഷകമാക്കുന്നു . മരുഭൂമിയിൽ കാർഷിക വസന്തം വിരിയിച്ച അനുഭവങ്ങൾ മറ്റുള്ള സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കും പ്രചോദനവും പ്രോത്സാഹനവും ആകട്ടെ എന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു പുസ്തകം പിറന്നതെന്നു സ്‌കൂൾ മാനേജിങ് ഡയറക്ടർ സി.ടി . ഷംസു സമാൻ പ്രവാസലോകത്തോട് പറഞ്ഞു

.

അന്താരാഷ്ട്ര പുസ്തകോത്സവ വേദിയായ എക്സ്പോ സെന്ററിലെ റൈറ്റേർസ് ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ ഹാബിറ്റാറ്റ് സ്‌കൂൾ സി ഇ ഒ ആദിൽ സി ടി സ്വാഗതം പറഞ്ഞു . സെൻറ് സ്റ്റീഫൻറ്സ് കോളേജ് ഡൽഹി അസിസ്റ്റന്റ് പ്രൊഫെസർ ഡോ എൻ പി ആഷ്‌ലി പ്രകൃതി, nature technology community school in the new givens എന്ന വിഷയത്തിൽ സംസാരിച്ചു . വസീം യൂസഫ് ഭട്ട് പുസ്തക പരിചയം നടത്തി .ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ ഹിസ് എക്‌സലൻസി ഷെയ്ഖ്അഹ്മദ് ബിൻ റക്കാദ് അൽ അമേരി ,ഹാബിറ്റാറ്റ് സ്‌കൂൾ ചെയർമാൻ ഹിസ് എക്‌സലൻസി ഹിസ് എക്‌സലൻസി ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമിഎന്നിവർ ഹാബിറ്റാറ്റിലെ ഫാർമിംഗ് ജീവനക്കാരായ വെള്ളസാമി തവസി ,ഷഹമ്മദ് ആലം എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു .ഷാർജ ബുക്ക് അതോറിറ്റി ഏക് സ്‌റ്റെർണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് കെ മോഹൻകുമാർ ആശംസ അർപ്പിച്ചു. പേജ് ഇന്ത്യ പബ്ലിക്കേഷന്റെ സഹകരണത്തോടെ ഹാബിറ്റാറ്റ് സ്‌കൂൾ ആണ് പ്രസാധകർ .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar