ഹജ്ജ് കമ്മറ്റി ചെയര്‍മാനായി സി.മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു

ഹജ്ജ് കമ്മറ്റി ചെയര്‍മാനായി സി.മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്.കാരന്തൂര്‍ മര്‍കസ് സഖാഫത്തു സുന്നിയ്യ ജനറല്‍ മാനേജറും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മരുമകനുമായ സി.മുഹമ്മദ് ഫൈസി അറിയപ്പെടുന്ന സംഘാടകനും മത പണ്ഡിതനും പ്രഭാഷകനുമാണ്.കാന്തപുരം വിഭാഗത്തെ തൃപ്തിപ്പെടുത്തികൊണ്ടാണ് പുതിയ ഹജ്ജ് കമ്മിറ്റി നിലവില്‍ വന്നത്.
മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മറ്റിയുടെ ആദ്യയോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ചെയര്‍മാനായ കമ്മറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
പി.വി അബ്ദുല്‍വഹാബ് എം പി, കാരാട്ട്റസാഖ് എം.എല്‍.എ, മുഹമ്മദ് മുഹ്സിന് എം.എല്‍.എ, മുഹമ്മദ് കാസിം കോയ പൊന്നാനി, ഡോ.ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി കൂരിയാട്,കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി,അബ്ദുര്‍റഹ്മാന്‍ എന്ന ഉണ്ണി കൊണ്ടോട്ടി,മുസ്ലിയാര് സജീര്‍ മലപ്പുറം,എല്‍ സുലൈഖ കാഞ്ഞങ്ങാട്,വി.ടി അബ്ദുല്ല കോയ തങ്ങള്‍ കാടാമ്പുഴ,പി.കെ.അഹമ്മദ് കോഴിക്കോട്, എം.എസ്.അനസ് അരൂര്‍,മുസമ്മില്‍ ഹാജി ചങ്ങനാശ്ശേരി എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങള്‍.മലപ്പുറം ജില്ലാകലക്ടര്‍ അമിത്മീണയും വഖഫ് ബോര്‍ഡ് ചെയര്മാന് റഷീദ് അലി ഷിഹാബ് തങ്ങളും എക്സ് ഓഫീഷ്യോ അംഗങ്ങളാണ്.
0 Comments