ഷെയ്ഖ് സുൽത്താൻ പേട്രൺ ഓഫ് നോളേജ് ആൻഡ് കൾചർ പ്രകാശനം ചെയ്തു .

ഷാർജ . ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ജീവിതത്തിലേക്കും ഭരണ നൈപുണ്ണ്യത്തിലേക്കും വെളിച്ചം വീശുന്ന ഷെയ്ഖ് സുൽത്താൻ പേട്രൺ ഓഫ് നോളേജ് ആൻഡ് കൾചർ എന്ന പുസ്തകം ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശിതമായി . . ഭരണ രംഗത്ത് അമ്പത് വര്ഷം പിന്നിടുന്ന സുൽത്താനെ കുറിച്ച് സമകാലികരായ സ്വദേശികൾ അനുഭവം പങ്കുവെക്കുന്ന ഷെയ്ഖ് സുൽത്താൻ പേട്രൺ ഓഫ് നോളേജ് ആൻഡ് കൾചർ എന്ന പുസ്തകം ആമിർ ഒബൈദ് അൽ നബൂദ ഡോക്ടർ അസ്മ സറൂനിക്ക് നൽകി പ്രകാശനം ചെയ്തു . ചടങ്ങിൽ ഡോക്ടർ മറിയം ഷാനാസി പുസ്തകം പരിചയപ്പെടുത്തി . ആർട്സ് ആൻഡ് അറബ് ഹെറിറ്റേജ് (ബ്രിട്ടൻ ) എക്സിക്യൂട്ടിവ് ഡയറക്ടർ സൈനബ് സൗഹരി.മൻസൂർ അൽ ഷംസി (ഹ്യൂമൻ റിസോഴ്സസ് ഗവൺമെന്റ് ഓഫ് ഷാർജ ), നവാസ് പൂനൂർ (സുപ്രഭാതം എഡിറ്റർ ),അലി അഹ്‌സാൻ (മുൻ ഫ്രഞ്ച് അംബാസിഡർ ) ലിപി അക്ബർ എന്നിവരടക്കം രാജ കുടുംബാഗങ്ങളും ഷാർജ ഡിപ്പാർട്ടമെന്റ് ഹെറിറ്റേജ് മേധാവികളും എഴുത്തുകാരും ചടങ്ങിൽ സംബന്ധിച്ചു .അബ്ദു ശിവപുരം സ്വാഗതവും ഗ്രന്ഥകാരൻ ഹാരിസ് കുണ്ടുങ്ങര നന്ദിയും പറഞ്ഞു .

176 പേജിൽ സ്വദേശികളായ അമ്പതോളം പ്രമുഖർ സുൽത്താനെക്കുറിച്ചെഴുതുന്ന പുസ്തകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ,കെ കെ എൻ കുറുപ്പ് ,മമ്മുട്ടി ,കെ ജയകുമാർ,എം എ യൂസഫ് അലി ,അബ്ദു ശിവപുരം എന്നിവരും എഴുതുന്നു എന്നതും സവിശേഷതയാണ് , കോഴിക്കോട് ലിപി പബ്ലിഷേഴ്സ് ആണ് പ്രസാധകർ.ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സഹായത്തോടെയാണ് മലയാളിയായ ഹാരിസ് കുണ്ടുങ്ങര പുസ്തകം തെയ്യാറാക്കിയത് .ഇന്ഗ്ലീഷിൽ തയ്യാറാക്കിയ പുസ്തകം ലിപി സ്റ്റാളിൽ 30 ദിർഹംസിന് ലഭിക്കും .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar