ഇരുട്ടിലെ കണ്ണുകളില്‍ പറഞ്ഞ കോവിഡ് 19,ലോകത്തെ വിറപ്പിക്കുമ്പോള്‍

സ്സന്‍ തിക്കോടി

ഇന്ത്യയില്‍ മത വൈറസ് (പൗരത്വ നിയമ ഭേദഗതി നിയമം) പടര്‍ന്നുപിടിക്കുമ്പോള്‍ ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന ഭീതിതമായ അവസ്ഥയിലാണ്. ഇന്നലെ കോഴിക്കോടുനിന്നും ഇതിഹാദ് എയര്‍ലൈന്‍സില്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ കൊവിഡ്19 എന്ന അതിഭീകരനായ വൈറസ് ചൈനയ്ക്കു പുറത്തും താണ്ഡവമാടുന്ന കഥകള്‍ പ്രചുരപ്രചാരമയികൊണ്ടിരിക്കുകയയിരുന്നു. വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അതുകുറച്ചുകൂടി ബോധ്യമായി. ജീവനക്കരാര്‍ എല്ലാവരും പ്രതിരോധത്തിനായി മാസ്‌ക് ധരിച്ചിരിക്കുന്നു. യാത്രക്കാരില്‍ നല്ലൊരു ശതമനക്കാരും മാസ്‌കിലാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആണും പെണ്ണും മാസ്‌ക് ധരിച്ചിരിക്കുന്നു. ആരുംതന്നെ പരസ്പരം സംസാരിക്കുന്നില്ല, എയര്‍പോര്‍ട്ട് ഭക്ഷണശാലകളില്‍ പതിവുപോലെ തിരക്കില്ല, വാങ്ങലും കഴിക്കലും വളരെ കുറവ്. പതിവുപോലെ അറബികളുടെ ആചാരമായ ആലിംഗനമോ, ഹസ്തദാനം ചെയ്യുന്നതോ കാണുന്നില്ല. സാംസ്‌കാരികമായും പ്രാദേശികമായും കാലങ്ങളായി തുടര്‍ന്നുപോന്ന ഉപചാരങ്ങള്‍പോലും മനുഷ്യര്‍ ഉപേക്ഷിക്കുന്ന അവസ്ഥ. അമേരിക്കയിലേക്കുള്ള എല്ലാ യാത്രക്കാരും അവരുടെ യു.എസ്, ഇമിഗ്രേഷന്‍ അബുദാബിയില്‍തന്നെ നടത്തണം. അവിടെയും കര്‍ശന സ്‌ക്രീനിംഗ് നടക്കുന്നു. കഴിഞ്ഞ ഒരുമാസം മറ്റെതെങ്ങിലും രാജും സന്ദര്‍ശിച്ചിരുന്നവര്‍ക്ക് നിയന്ത്രണം ഉണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും വളരെ വേഗത്തില്‍ നടക്കുന്നു. അധികനേരം വയമൂടിയ ഓഫീസറുടെ മുമ്പില്‍ നില്‍കേണ്ടിവന്നില്ല. ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളത്തില്‍ പോലും ഒരുതരം മൂകത. ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍ തിരക്ക് കുറവായിരുന്നു. കൊടുക്കലും വാങ്ങലും നടക്കുന്നുണ്ട് പക്ഷെ. ബഹളങ്ങളില്ല. കാഴ്ചക്കാരായി ചുറ്റിതിരിയുന്നില്ല. പരസ്പരം ഉരിയാടാതെ ദൂരെ മാറിനില്‍ക്കുന്നു.
ഓരോ നൂറ്റാണ്ടിലും ഓരോ പകര്‍ച്ചവ്യാധി ലോകത്തില്‍പലയിടത്തും ഉണ്ടായിട്ടുണ്ട്. 1720-ല്‍ ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്ലാഗ് പകര്‍ച്ചവ്യാധി ഒരുലക്ഷം മനുഷ്യ ജീവന്‍ എടുത്തു. അടുത്ത നൂറ്റാണ്ടില്‍ 1820-ല്‍ മറ്റൊരു ലക്ഷം മനുഷ്യ ജീവന്‍ തട്ടികൊണ്ട് പോയത് മാരകമായ കോളറ പടര്‍ന്ന് പിടിച്ചതോടെയാണ്. തായ്‌ലാന്റ്, ഫിലിപ്പയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു. പിന്നീട് 1920-ല്‍ സ്പാനിഷ് ഫ്‌ളു യൂറോപ്പില്‍ അഞ്ചു ദശലക്ഷം മനുഷ്യരേയും കൊണ്ടുപോയി. ഇപ്പോഴിതാ ചൈനയിലെ വുഹാനില്‍ 2020-ല്‍ മറ്റൊരു വൈറസ് കോവിഡ് 19 എന്ന കൊറോണ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലൊന്നും കണ്ടിട്ടില്ലാത്ത, കേ ട്ടിട്ടില്ലാത്ത ഭീതിയും, ആശങ്കയും പരത്തി ലോകത്താകമാനം പ്രതിരോധ പ്രവ്യത്തികള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്. ആധുനിക വാര്‍ത്ത മാധ്യമങ്ങളുടെ സഹായത്താല്‍ വൈറസിനെക്കാള്‍ വേഗത്തില്‍ വാര്ത്തകള്‍ ലോകമെമ്പാടും എത്തികൊണ്ടിരിക്കുന്നു. ”ഇരുട്ടിലെ കണ്ണുകള്‍ ‘ എന്ന നോവലില്‍ ഡീന്‍ കൂന്‍സ് 1981-ല്‍ അറിഞ്ഞോ,അറിയാതെയോ എഴുതിയിട്ടുണ്ട് ലോകത്തില്‍ മറ്റൊരു പകര്‍ച്ചവ്യാധി ഈ നൂറ്റാണ്ടില്‍ ഉണ്ടാവുമെന്നും അതിന്റേ ഉത്ഭവം ചൈനയിലായിരിക്കുമെന്നും. ചൈനയിലെ വുഹാനില്‍ ഒരു സൈനിക ലാബില്‍ വളരെ രഹസ്യമായി വികസിപ്പിച്ചെടുക്കുന്ന ഒരു ജൈവായുധം അറിയാതെ ചോര്‍ച്ച സംഭവിച്ചതാവാം കോവിഡ്19 എന്ന നിഗമനത്തിലാണ് ലോകം. കാരണം ഈ സൈനികത്താവളതിന്നടുത്തെ ഒരു ഭക്ഷണ കച്ചവട കേന്ദ്രത്തില്‍ നിന്നാണ് ആദ്യ വൈറസ് ബാധയുടെ തുടക്കം.
ഇരുട്ടിലെ കണ്ണുകള്‍ എന്ന ഈ നോവലിലെ 39-മത് പേജില്‍ വുഹാന്‍ 400 എന്ന ജൈവയയുധം മാനുഷ്യനിര്‍മിതവും ഏതൊരു രാജ്യത്തെയോ, മനുഷ്യരാശിയെയോ നശിപ്പിക്കാന്‍കെല്‍പ്പുള്ള മാരകമായ ജൈവ യുദ്ധ ആയുധമായാണ് വിവരിക്കുന്നത്.)
മനുഷ്യനേ മാത്രം ലക്ഷ്യം വെച്ചു നിര്‍മ്മിക്കുന്ന ഈ ജൈവായുധം മറ്റ് യാതൊരു ജീവികളിലും പകരുകയില്ല എന്നതും വുഹാന്‍400 ന്റെ മറ്റൊരു പ്രത്യേകത. നോവലിലെ കഥപാത്രമായ കാര്‍ഡ് ഡൊമപ്പി പറയുന്നു, ഈ രഹസ്യായൂധത്തെകുറിച്ച് എലിയോട്ടിന് (മറ്റൊരു കഥാപാത്രം ) അറിയാം. വുഹാന്‍400 വികസി പ്പിച്ചെടുത്തല്‍ ഒരു രാജ്യത്തെ മൊത്തം നശിപ്പിക്കാന്നുള്ള പ്രഹര ശേഷി അതിന്നുണ്ടെന്ന്. ചൈന ആരെ ലക്ഷ്യം വെച്ചാണ് ഇത്തരം ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നത് ? ഒരു വലിയ ചോദ്യ ചിഹ്നമായി ഇതുമാറിയത് തികച്ചും യാദൃച്ഛികമാവാം, പക്ഷേ നിരപരാധികളായ ഒരു പാട് മനുഷ്യ ജീവനുകള്‍ ഒരു കൈ അബന്ധം മൂലം മരീച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം ലോകത്തിലെ 60 രാജ്യങ്ങളില്‍ രോഗം എത്തുകയും ഒരു ലക്ഷം പേരില്‍ രോഗം ബാധിക്കുകയും ചൈതയിരിക്കുന്നു. മൂവായിരംപേര്‍ ഇതെഴുതുമ്പോള്‍ മരിചിരിക്കുന്നു. ഇനിയും മറുമരുന്നു കണ്ടു പിടിച്ചിട്ടില്ലാത്ത ഈ വൈറസ് എങ്ങിനെ നിയന്ത്രിക്കുമെന്ന് ശാസ്ത്രത്തിന്നറിയില്ല.
ലോക സാമ്പത്തിക അസ്ഥിരത

ലോകാരോഗ്യ സംഘടനയും ഇതര ആരോഗ്യ പ്രവര്‍ത്തകരും രാപ്പകല്‍ ഭേദമന്യേ ഈ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള തത്രപ്പാടിലാണ്. പല രാജ്യങ്ങളും മുന്‍കരുതലുകള്‍ എടുത്തു കഴിഞ്ഞു. രാജ്യാന്തരയാത്ര നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായി . ലോക തീര്‍ഥാടനകേന്ദ്രമായ മക്കയും മദീനയും നിശ്ചലമായി. ആയിരക്കണക്കിന് യാത്രകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടിവന്നു. ഇന്നലെ ചേര്‍ന്ന അയാട്ടയുടെ യോഗം വിലയിരുത്തിയത് ഈ വര്‍ഷം 113 ബില്ല്യണ്‍ ഡോളര്‍ നഷ്ടം വിമാനകമ്പനികള്‍ക്കുണ്ടാവുമെന്നാണ്. കഴിഞ്ഞ വര്‍ഷം ആഗോള വിമാനകമ്പനികളുടെ വാര്‍ഷിക വരുമാനം 838 ബില്ല്യണ്‍ ഡോളറായിരുന്നു. ഈ വര്‍ശത്തിന്റെ തുടക്കത്തില്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ പല വിമാനകമ്പനികളും അടച്ചു പൂട്ടേണ്ടി വരും. എമിറേറ്റ്‌സ് എയര്‍ അവരുടെ ജീവനക്കാരോടു ശമ്പളമില്ലാത്ത ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാന്‍ സന്ദേശം അയച്ചു കഴിഞ്ഞു. യൂറോപ്പിലെ flybe, Ryanair, vergin atlantic,സിങ്കപ്പൂര്‍ എയര്‍ എന്നീ കമ്പനികളും ജീവനക്കാരെ താല്‍കാലികമായി ഒഴിവാക്കി തുടങ്ങി. കനത്ത സാമ്പത്തിക നഷ്ടം നേരിടുമെന്ന ഭയം വിമാനകമ്പനികളെ കര്‍ശന നിയന്ത്രണത്തിനു പ്രേരിപ്പിക്കുന്നു. അതോടൊപ്പം ലോകത്തെമ്പാടും ടൂറിസം മേഖലയിലും കാര്യമായ ഇടിവുകള്‍ സംഭവിച്ചു തുടങ്ങി. 2008-ലെ കനത്ത സാമ്പത്തിക മാന്ദ്യത്തേക്കാളും കൂടുതല്‍ ശക്തിയോടെയാണ് കോവിഡ്19 ലോകസാമ്പത്തികത്തകര്‍ച്ചയെ കൊണ്ട്‌പോവുന്നത്. ഈ വര്ഷത്തെ ആദ്യ പകുതിയില്‍ 5 ശതമാനം വരുമാന നഷ്ടം ചൈനയില്‍ കണക്കാക്കപ്പെടുന്നു. ആഗോള എണ്ണ ഉല്‍പ്പാതനം ,ചൈനയിലെ ഫാക്ടറികളില്‍ പലതും കൊറോണ കാരണം പൂട്ടേണ്ടി വന്നതിനാല്‍ ആപ്പിള്‍്, നിസ്സാന്‍ മുതലായ വലിയ കമ്പനികള്‍ അവരുടെ ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയാതെ വരുന്നു, അതോടൊപ്പം അവ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയും. അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് ലോകം നേരിടാന്‍ പോവുന്നത് എന്നതിന്റേ സൂചനകള്‍ അത്ര എളുപ്പത്തില്‍ തള്ളിക്കളയാന് സാധ്യമല്ല. കരുത്തുറ്റ സാമ്പത്തികശക്തിയായ ചൈനയില്‍ സംഭവിക്കുന്ന നേരിയ ചലനങ്ങള്‍ പോലും ആഗോള സാമ്പത്തികവളര്‍ച്ചയെത്തന്നെ പിന്നോട്ടടിപ്പിക്കുമെന്ന് ഇതില്‍നിന്ന് വ്യക്തം. ചൈനയുടെ കരുത്താണ് ലോകത്തിന്റെ സാമ്പത്തിക ചാലകശക്തിയെന്ന് ഏവരും അംഗീകരിക്കുന്നുവെന്ന് ചുരുക്കം. ലോക സമ്പദ്വ്യവസ്ഥയുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ 19.24 ശതമാനത്തോളം ചൈനയുടെ മാത്രം.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, ചൈനയില്‍ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ചൈനയില്‍ ഉണ്ടാകുന്നതിന്റെ ഒമ്പതിരട്ടിയോളമാണ് ചൈനയ്ക്കു പുറത്തെ പുതിയ വൈറസ് വ്യാപനം. ഇതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഈ ഭീതിയില്‍ ലോകത്തെവിടെയും ഓഹരിവിപണികളില്‍ തകര്‍ച്ച തുടരുന്നു. ചരക്കുകളുടെ വിതരണശൃംഖലയിലെ ( സപ്ലൈ ചെയിന്‍) തടസ്സങ്ങള്‍ എല്ലാ രാജ്യത്തിലേക്കും വലിയ പ്രയാസമുണ്ടാക്കുന്നു. വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം ടൂറിസം മേഖലകളെയും പ്രതിസന്ധിയിലാക്കി. കമ്പോളങ്ങളിലേക്ക് ആളുകള്‍ എത്തുന്നില്ലെന്നത് മറ്റൊരു പ്രശ്‌നം. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ ജര്‍മനിയിലെ ‘ഐടിബി ബര്‍ളിന്‍’ ഇതാദ്യമായി റദ്ദാക്കി. കാര്യങ്ങള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ ഒളിമ്പിക്‌സ് ജപ്പാന്‍ ഉപേക്ഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചൈനയില്‍ വൈറസ് പേടിയെ തുടര്‍ന്ന് ആളുകള്‍ക്ക് ഫാക്ടറികളില്‍ എത്താന്‍ കഴിയാതെ പോയത് അവരുടെ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും കുറവുവരുത്തിയേക്കാം. ഇത് ഒട്ടുമിക്ക കമ്പോളങ്ങളെയും ബാധിക്കും. ഇന്ത്യയിലെ രൂക്ഷമായ സാമ്പത്തികത്തകര്‍ച്ച ഇനിയും വഷളാകാനാണ് സാധ്യത. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുപ്രകാരം 4.7 ശതമാനം മാത്രമാണ് നമ്മുടെ വളര്‍ച്ചനിരക്ക്. വിതരണശൃംഖലകളില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കമ്പോളങ്ങളെയും ബാധിക്കും. ഔഷധവ്യവസായം, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ് എന്നിവയിലൊക്കെ സ്ഥിതി മോശമാകും. മൊബൈല്‍ ഫോണ്‍ വിപണിയും കുഴപ്പത്തിലാകും. വാഹനങ്ങളടക്കം പലതിന്റെയും നിര്‍മാണത്തിനാവശ്യമായ സ്‌പെയര്‍ പാര്‍ട്സുകള്‍ ചൈനയില്‍നിന്നാണ് വരുന്നത്. അത് തടസ്സപ്പെടുന്നത് കാറുകളുടെ ഉല്‍പ്പാദനത്തെ ബാധിച്ചുകഴിഞ്ഞു. ഇപ്പോള്‍ത്തന്നെ കുറഞ്ഞുനില്‍ക്കുന്ന ഇന്ത്യയുടെ കയറ്റുമതി ഇനിയും കുറയാനും സാധ്യതയുണ്ട്.
ലോകത്തെ മുഴുവന് ആശങ്കയിലാക്കി കോവിഡ്19 അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഏറ്റവും ഒടുവില്‍ തുനീഷ്യ,ജോര്‍ദാന്‍, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലും കൊറോണ റിപോര്‍ട്ട് ചെയ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളിലെ വിമാനകമ്പനികള്‍ ജീവനക്കാരെ ഒഴിവാക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുക കേരളത്തെയാണ്. വിമാന കമ്പനികള്‍ മാത്രമല്ല ജീവനക്കാരെ ഒഴിവാക്കുന്നത്. മറ്റ്പല കമ്പനികളും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ഇന്ത്യയിലെ പൗരത്വഭേദഗതി നിയമം കൊണ്ടുവന്ന നാള്‍മുതല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിമോശമായി കൊണ്ടിരിക്കുകയാണ്. കൂനിന്മേല്‍ കുരു എന്നപോലെ കോറോണയുടെ ഭീതിയും ഇന്ത്യയുടെ നട്ടല്ലോടിക്കും. പക്ഷേ, ഇതൊന്നും കണ്ടില്ലന്നു നടികുന്ന ഭരണകൂടം ഇന്ത്യയെ കൂടുതല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകൂത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല .

From USA (St.Louis)
Available on what’s up only, 9847883300 and email hassanbatha@gmail.com

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar