സൂക്ഷിക്കുക, എലിപ്പനി വില്ലനായി മാറുന്നു.

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
:………….രോഗപ്പകര്‍ച്ചയും പ്രത്യാഘാതവും…………:
രോഗാണു വാഹകരായ ജന്തുക്കളുടെ വൃക്കകളിലാണ് ലെപ്‌ടോസ്‌പൈറ കുടിയിരിക്കുന്നത്. രോഗം ബാധിച്ച കരണ്ട് തിന്നികള്‍ (രോടെന്റ്‌സ്) ആയുഷ്‌ക്കാലമാത്രയും രോഗാണു വാഹകര്‍ (Carriers ) ആയിരിക്കും. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങള്‍ ,ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയില്‍ ലെപ്‌ടോസ്‌പൈറ അനുകൂല സാഹചര്യങ്ങളില്‍ അനേക നാള്‍ ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളില്‍ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികളും മറ്റും സന്ദര്‍ശിക്കാറുള്ള ജലാശയങ്ങള്‍,ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയില്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തില്‍ എത്തുന്നു. കൈകാലുകളില്‍ ഉണ്ടാകുന്ന പോറലുകള്‍, മുറിവുകള്‍, കണ്ണ്, മൂക്ക്, വായ് എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളില്‍ക്കൂടിപ്പോലും മുഖം കഴുകുമ്പോള്‍ രോഗബാധ ഉണ്ടാകാം കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാം. ഏത് സമയത്തും എലിപ്പനി പിടിപെടാം. ഇടവപ്പാതി, തുലാമഴ കാലത്ത് വെള്ളക്കെട്ടുകള്‍ അധീകരിക്കുന്നതിനാല്‍ രോഗ ബാധ കൂടുന്നു. ഏത് പ്രായക്കാര്‍ക്കും രോഗ ബാധ ഉണ്ടാകാം. എലി മൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോള്‍ ബാധ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. പറമ്പില്‍ പണിയെടുക്കുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്.
ലെപ്‌ടോസ്‌പൈറ ശരീരത്തില്‍ കടന്നുകൂടുന്നതു മുതല്‍ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period ) സാധാരണ 10 ദിവസമാണ്. ഇത് 4 മുതല്‍ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തില്‍ വളരെ വേഗം പെരുകുന്നു. ചിലര്‍ക്ക് രോഗം പിടിപെട്ടു ഒരാഴ്ചക്കുള്ളില്‍ കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീര്‍ണമായാല്‍ മരണം വരെ സംഭവിക്കാം.

:…………രോഗലക്ഷണങ്ങള്‍…………..:
ലെപ്‌ടോസ്‌പൈറ ശരീരത്തില്‍ കടന്നു 56 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളര്‍ച്ച, ശരീരവേദന, തലവേദന , ഛര്‍ദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.ചില ആളുകള്‍ക്ക് വിശപ്പില്ലായ്മ, മനംപിരട്ടല്‍ എന്നീ ലക്ഷണങ്ങള്‍ കൂടി ഉണ്ടാകാറുണ്ട്.കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച , വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
തലവേദന, തലയുടെ പിന്‍ഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു
ശരീരവേദന! പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികള്‍ക്കാണ് ഉണ്ടാകുന്നത്
89 ദിവസമാകുമ്പോള്‍ അസുഖം കുറഞ്ഞതായി തോന്നാം. പക്ഷേ പെട്ടെന്ന് കൂടും. രണ്ടാം ഘട്ടത്തില്‍ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണ്. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികള്‍ വലിഞ്ഞു മുറുകി പോട്ടുന്നതുപോലെ വേദന, കണ്ണിനു നല്ല ചുവന്ന നിറം, എന്നിവ ഉണ്ടാകും. വിശപ്പില്ലായ്മ, മനംപിരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, നെഞ്ചു വേദന, വരണ്ട ചുമ എന്നിവയും പ്രകടമാകാം. ചിലര്‍ മാനസിക വിഭ്രമങ്ങള്‍ പ്രകടിപ്പിക്കും. ശ്വാസകോശ തകരാറിനാലുള്ള മരണ സാധ്യത 6070ശതമാനമാണ്.

:………………പരിശോധന……………..:
ഏത് പനിയും എലിപ്പനി ആകാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ എലിപ്പനി പൂര്‍ണമായും ഭേദമാക്കാനാകും. പലരോഗങ്ങളുടേയും ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ രക്തം, മൂത്രം, രക്തത്തില്‍ നിന്നും വേര്‍തിരിക്കുന്ന സിറം എന്നിവയുടെ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയുന്നതിന് കഴിയുകയുള്ളൂ. എലിപ്പനി പെട്ടെന്ന് കണ്ടുപിടിക്കുന്നതിന് ഏറ്റവും കൂടുതല്‍ ചെയ്യുന്നതു സിറം ( PCR : Polymerase chain reaction) പരിശോധനയാണ്.

:………………………ചികിത്സ……………………:
പനിക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണ്. തൊഴില്‍, ജീവിത ചുറ്റുപാടുകള്‍ എന്നിവയെക്കുറിച്ച് ഡോക്ടറോട് പറയുന്നത് ശരിയായ രോഗനിര്‍ണയത്തിന് സഹായകരമാവും. ഏറ്റവും ഫലപ്രദമായ മരുന്ന് പെന്‍സിലിന്‍(Penicillin) ആണ്.. ടെട്രാസൈക്‌ളിനും( Tteracycline ) ഡോക്‌സിസൈക്‌ളിനും (Doxycycline ) ഫലപ്രദമാണ്. .

:……………….രോഗപ്രതിരോധം………………….:
എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗ്ഗം. എലി വിഷം , എലിപ്പെട്ടി, നാടന്‍ എലിക്കെണികള്‍ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക..
മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക മലിന ജലം വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാകുക.മൃഗ പരിപാലനത്തിന് ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തില്‍ കഴുകുക.കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ ശ്രദ്ധിക്കുക.ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ ഗം ബൂട്‌സ്, കയ്യുറകള്‍ എന്നിവ ഉപയോഗിക്കുക.രോഗ സാദ്ധ്യത ഏറിയ മേഖലകളില്‍ പണിയെടുക്കുന്നവര്‍, ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായ പ്രതിരോധ ചികിത്സ മുന്‍കൂട്ടി സ്വീകരിക്കുക.
കുറഞ്ഞത് ഒരു മിനിട്ടെങ്കിലും വെട്ടിതിളച്ച വെള്ളം മാത്രം കുടിക്കുക ( സമുദ്ര നിരപ്പിലാണ് ഒരു മിനിട്ട്, ഓരോ 1000 അടി വര്‍ധനക്കും ഓരോ മിനിട്ട് സമയം കൂടി കൂടി വെള്ളം വെട്ടിത്തിളച്ചെങ്കില്‍ മാത്രമേ വെള്ളത്തില്‍കൂടി പകരുന്ന രോഗാണുക്കള്‍ നശിക്കൂ).
ഭക്ഷണ പദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കുക.. ഈച്ച ഈ അണുവിനെ സംക്രമിപ്പിക്കാം..
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാല്‍ ഈ രോഗത്തെ ഇല്ലാതാക്കാം.
വാക്‌സിനേഷന്‍  വാക്‌സീനുകള്‍ ലഭ്യമാണ്. പക്ഷേ ഓരോ സീറോ ഇനത്തിനും വേറെ വേറെ വാക്‌സിന്‍ വേണ്ടി വരും.

തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് . എലിപ്പനി പടര്‍ന്ന് പിടിക്കാതിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വീട് വൃത്തിയാക്കുന്നവരും വെള്ളത്തില്‍ ഇറങ്ങുന്നവരുമെല്ലാം മുന്‍കരുതലുകളെടുക്കണം. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?

ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

ജാഗ്രത നിര്‍ദേശങ്ങള്‍

ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും പാലിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍

1. മലിനജലവുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങളില്‍ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുക (കയ്യുറ,മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ)

2. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളിക 200 ാഴ (100 ാഴ രണ്ട് ഗുളിക) ആഴ്ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഡോക്‌സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്.

3. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.

4. താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ സ്ഥാപനങ്ങളിലും എലിപ്പനി കിടത്തി ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ചികിത്സ ആയ ഡോക്‌സിസൈക്ലിന്‍ ഗുളിക, പെന്‍സിലിന്‍ ഇഞ്ചക്ഷന്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്

5. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗനിരീക്ഷണം ശക്തിപ്പെടുത്തേണ്ടതും സമൂഹത്തിലുള്ള എല്ലാ പനി രോഗികളുടെ വിവരങ്ങ ള്‍ ശേഖരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

6. സര്‍ക്കാര്‍ ആശുപത്രികള്‍, ്രൈപവറ്റ് ആശുപത്രികള്‍, ക്ലിനിക്കുകള്‍, സ്വതന്ത്ര പ്രാക്ടീഷണര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും സാംക്രമിക രോഗങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ടിംഗ് കൃത്യമായി ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ക്ക് നല്‍കേണ്ടതാണ

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar