ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വീണ്ടും തിരഞ്ഞെടുപ്പ് ചൂട്.
ഷാര്‍ജ. ഇന്ത്യ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രഖ്യാപിച്ചതോടെ ഇരു മുന്നണികളും വാഗ്ദാനങ്ങളും വിയോജിപ്പുകളുമായി രംഗത്തെത്തി. എന്തുകൊണ്ടാണ് ഇത്തവണയും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് പുന്നക്കന്‍ മുഹമ്മദലി നല്‍കിയ വിശദീകരണമാണ് ചുവടെ.
പ്രിയ,ജനാധിപത്യവിശ്വാസികളെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വീണ്ടും ജനാധിപത്യ രീതിയിലുള്ള സെലക്ഷക്ഷന്‍ നടക്കുകയാണല്ലോ.
2019 മെയ് മാസത്തില്‍ നടക്കേണ്ട ഈ പ്രക്രിയ എന്തുകൊണ്ടാണ് 7 മാസ കഴിഞ്ഞ് നടക്കുന്നതെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഇത്രയും നീണ്ടു പോകാന്‍ വലിയ ഒരു കാരണം ഉണ്ടായിരുന്നു. ഓരോ അംഗങ്ങളും അറിഞ്ഞിരിക്കേണ്ടത്. എന്നിട്ട് വേണം നമ്മുടെ വോട്ടവകാശം ഉപയോഗിക്കാന്‍.
2018 മെയ് മാസത്തില്‍ ജനാധിപത്യ രീതിയില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഇ.പി.ജോണ്‍സന്റെ നേതൃത്വത്തിലുള്ള പാനലിനെ നമ്മള്‍ തെരെഞ്ഞടുത്തു അധികാരത്തിലെത്തിച്ചു.3 മാസം ആകുന്നതിന് മുമ്പ് തന്നെ CPM ന്റെ പ്രവാസി പോഷക സംഘടന നേതാവും, മുന്‍ ഐ.എ.എസ് ഭാരവാഹിയും, തെരെഞ്ഞടുപ്പില്‍ പരാജയപ്പെട്ടു ഒരു പ്രധാനപ്പെട്ട നേതാവ് അസോസിയേഷനെതിരെ ഷാര്‍ജ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നു.യു.എ.ഇ.ഗവ:നിയമം അനുസരിച്ചല്ല ഐ.എ.എസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞാണ് അദ്ദേഹം കേസ് കൊടുത്തത്.
(യു.എ.ഇ.യില്‍ ഇപ്പോള്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നിയന്ത്രണം കൊണ്ടുവരുന്ന അവസരത്തിലായിരുന്നു അദ്ദേഹത്തിന്റെ കേസ് എന്ന് പ്രത്യേകം ഓര്‍ക്കേണ്ടത് ) അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത് പ്രിയപ്പെട്ട ഷാര്‍ജ ഭരണാധികാരിയുടെ പ്രത്യേക അനുമതിയുടെ പുറത്താണെന്ന് അറിയാവുന്ന ഈ വ്യക്തി യു.എ.ഇ.യുടെ ലോ അനുസരിച്ച് കേസ് കൊടുത്തത് ഐ.എ.എസ് പൂട്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടി മാത്രമായിരുന്നു.
തെരെഞ്ഞടുക്കപ്പെട്ട ഭരണ സമിതിയും, കോഡിനേഷനും ബുദ്ധിപരമായി ആ കേസിനെ നേരിടുകയും,ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും, അവരുടെ രക്ഷിതാക്കളും, 100 കണക്കിന് തൊഴിലാളികളുടെയും, പ്രാര്‍ത്ഥന കൊണ്ട് മാത്രം ആ കേസില്‍ നമ്മള്‍ വിജയിച്ചു. എന്നാല്‍ ഈ വ്യക്തി വീണ്ടും അപ്പീല്‍ പോവുകയും കേസ് കുടുതല്‍ തലങ്ങളിലേക്ക് നിങ്ങുകയും ചെയ്തു.
ലക്ഷകണക്കിന് ദിര്‍ഹം ചിലവാക്കിയാണ് കേസ് ഐ.എ.എസ്സ് വിജയിച്ചത്.
ഈ നേതാവിന്റെ സംഘടനയോട് ഈ കേസ് പിന്‍വലിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണമെന്ന് പലവട്ടം ഐ.എ.എസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടുവെങ്കിലും ഒരു ചെറുവിരല്‍ പോലും അനക്കിയില്ല എന്ന മാത്രമല്ല ആ അംഗത്തിന് വേണ്ടുന്ന സഹായ സഹകരണം നല്‍കുന്നതാണ് നാം കണ്ടത്. കേസ് കൊടുമ്പിരി കൊള്ളുമ്പോഴാണ് ലോക കേരളസഭയുടെ ഗള്‍ഫ് യോഗം ദുബായില്‍ നടക്കുന്നത് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ട് പോലും ഈ നേതാവിന് പ്രോല്‍സാഹനം നല്‍കുന്നതാണ് നാം കണ്ടത് ലോക കേരളസഭ സ്വാഗത സംഘം കമ്മിറ്റി കണ്‍വീനറാക്കി മാറ്റുകയും, പത്രസമ്മേളനത്തില്‍ പോലും പങ്കെടുപ്പിച്ച് കൊണ്ട് ഐ.എ.എസ്സ് പൂട്ടിയാലും പ്രശ്‌നമില്ലായെന്ന രീതിയിലായിരുന്നു. പ്രവര്‍ത്തനം.
ദൈവാനുഗ്രഹം കൊണ്ട് കേസ് വിജയിച്ചുവെങ്കിലും പല വെല്ലുവിളികളും ഐ.എ.എസ് നേരിട്ടു.രണ്ട് മാസം മുമ്പാണ് ഐ.എ.എസ് ശാന്തമായി മുന്നോട്ട് പോകുന്നത് കഴിഞ്ഞ 11 മാസമായി കോടതിയും, കേസുമായി ഐ.എ.എസ്സ് ഭാരവാഹികള്‍ നടക്കുകയായിരുന്നു.അത് കൊണ്ടാണ് ഈ ഭരണ സമിതിക്ക് കൃത്യ സമയത്ത് തെരഞ്ഞടുപ്പ് നടത്താന്‍ സാധാക്കാതെ പോയതെന്ന കാര്യം ഓരോ അംഗങ്ങളും മനസ്സിലാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ഐ.എ.എസ്സ് പൂട്ടിക്കാന്‍ നടന്നവര്‍ തന്നെയാണ് പുതിയ പാനലുമായി കള്ള പ്രചരണവുമായി അംഗങ്ങളെ സമീപിക്കുന്നത് ഇത് തിരിച്ചറിഞ്ഞ് പ്രതിക്കരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ഇ.പി.ജോണ്‍സന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ അസോസിയേഷന്റെ അവസ്ഥ ദയനീമിയിരുന്നു.
‘ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയ അവസ്ഥ’യിലാക്കിയാണ് പോയത്.
കഞ്ചനാവ് കാലിയാക്കി, ലൈസന്‍സുകള്‍, തൊഴിലാളികളുടെ വിസകള്‍ കാലാവധി കഴിഞ്ഞു കിടന്നിരുന്നു, പിണറായി വിജയനെ കൊണ്ട് ഉല്‍ഘാടനം ചെയ്യിപ്പിച്ച സ്‌ക്കൂളിന്റെ പണി പൂര്‍ത്തിയായില്ല എന്ന് മാത്രമല്ല, അനുമതി പോലും ഇല്ലായിരുന്നു, അതിന് ക്കൈ പരിഹാരം കാണാനും, പുതുതായി ഭിന്നശേഷിയുള്ള മക്കള്‍ക്ക് പുതിയ ഒരു സ്‌ക്കൂള്‍ തുടങ്ങാനും, അംഗങ്ങള്‍ മരണപ്പെടുമ്പോള്‍ കിട്ടിയിരുന്ന 10 ലക്ഷം 15 ലക്ഷമാക്കി ഉയര്‍ത്തുവാനും, ആരോഗ്യ ഇന്‍ഷുറന്‍സ് കുറ്റമറ്റ മാക്കി മാറ്റുവാനും, അംഗങ്ങള്‍ക്ക് ഒരു സ്ഥിരവരുമാനം കിട്ടുവാന്‍ വേണ്ടി നാട്ടില്‍ ഒരു പുതിയ കമ്പനി
തുടങ്ങുവാന്‍ സാധിച്ചിട്ടുണ്ട്,ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും 10 മാസത്തോളം കേസുമായി പോകേണ്ടിവന്നത് കൊണ്ട് തന്നെ പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഐ.എ.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുവാനും, ഈ ഭരണ സമിതിക്ക് സാധിച്ചിട്ടുണ്ട്.
ഇന്ന് ഐ.എ.എസ്സ് വൃന്ദാവനമാണ് അത് നിലനിര്‍ത്താന്‍ ഇ.പി.ജോണ്‍സന്‍, അബ്ദുല്ല മല്ലിശ്ശേരി, കെ.ബാലകൃഷ്ണന്‍ നയിക്കുന്ന പാനലിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരണമെന്നഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം
പുന്നക്കന്‍ മുഹമ്മദലി
0 Comments