ഇന്‍ക്കാസ് ഷാര്‍ജ യൂനിറ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഷാര്‍ജ: 71 റിപ്പബ്ബിക് ദിന വാര്‍ഷികം ഇന്‍ക്കാസ് ഷാര്‍ജ യൂനിറ്റ് കമ്മിറ്റി ആഘോഷിച്ചു. പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യണമെന്നും, ഇന്ത്യന്‍ ഭരണ ഘടനയുടെ അന്തസ്സത്ത നശിപ്പിക്കരുതെന്നും റിപ്പബ്ലിക് ദിന സന്ദേശം നല്‍കി കൊണ്ട് ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
ഇന്‍ക്കാസ് യൂനിറ്റ് പ്രസിഡണ്ടും, ഐ.എ.എസ്സ് വൈസ് പ്രസിഡണ്ടുമായ അഡ്വ. വൈ. എ.റഹീം അദ്ധ്യക്ഷത വഹിച്ചു.
ഗ്ലോബല്‍ കമ്മിറ്റി അംഗവും, ഐ.എ.എസ്സ്. ഓഡിറ്ററുമായ വി.കെ.പി.മുരളീധരന്‍, ഇന്‍ക്കാസ് കേന്ദ്ര കമ്മിറ്റി നേതാക്കളായ ടി.എ.രവീന്ദ്രന്‍, എസ്. ജാബിര്‍, അബ്ദുല്‍ മനാഫ്, ചന്ദ്ര പ്രകാശ് ഇടമന, മജീദ്, ബിജു അബ്രഹാം, മാത്യു ജോണ്‍, പി.ആര്‍.പ്രകാശ്, ഐ.എഎസ്സ്.ജോയന്റ് ജനറല്‍ സിക്രട്ടറി ശ്രീനാഥ്, റോയി, ഹാരിസ്, രാജശേഖരന്‍, നൗഷാദ്, നവാസ്, ഐ.എ.എസ്സ് എം.സി.അംഗം സിബിലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇന്‍ക്കാസ് ഷാര്‍ജ യൂനിറ്റ് ജനറല്‍ സിക്രട്ടറി നാരായണന്‍ നായര്‍ സ്വാഗതവും ജോ: ട്രഷറര്‍ ദേവരാജന്‍ നന്ദിയും പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar