ഐ.പി.എ സംഘടിപ്പിക്കുന്ന ഇന്‍ഡെപ്ത് വിത് മെട്രോമാന്‍ നവംബര്‍ 23ന് ശനിയാഴ്ച്ച ദുബായില്‍

ഇന്‍ഡെപ്ത് വിത് മെട്രോമാന്‍ പരിപാടിയെക്കുറിച്ച നടത്തിയ പത്രസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, വിശദീകരിക്കുന്നു. ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറ, പ്രോഗ്രാം കണ്‍വീനര്‍ സി കെ മുഹമ്മദ് ഷാഫി അല്‍ മുര്‍ഷിദി, എ.എ.കെ മുസ്തഫ, റിയാസ് കില്‍ട്ടന്‍, ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ കെ ജി അനില്‍ കുമാര്‍, തല്‍ഹത്ത് ഫോറംഗ്രൂപ്പ് എന്നിവര്‍ സമീപം
ദുബയ്: ഇന്ത്യയുടെ അഭിമാനം മെട്രോമാന്‍ ഇ ശ്രീധരന് ദുബായില്‍ മലയാളി ബിസിനസ് കൂട്ട്ായ്മയുടെ സ്‌നേഹാദരം. ഇന്‍ഡെപ്ത് വിത് മെട്രോമാന്‍ എന്ന പേരില്‍ നവംബര്‍ 23ന് ശനിയാഴ്ച്ച ദുബയിലെ മലയാളി സംരംഭകരുടെ വേദിയായ ഇന്റര്‍നാഷ്ണല്‍ പ്രമോട്ടോര്‍സ് അസോസിയേഷന്‍ (ഐ.പി.എ )ആണ് ആദരിക്കുന്നത്.ദുബയ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ രാത്രി ഏഴിനാണ് പരിപാടി. മെട്രോമാന്‍ പത്മഭൂഷണ്‍ ഇ ശ്രീധരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
യുഎഇയിലെ വാണിജ്യരംഗത്ത് വിജയകരമായി 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. ഇബ്രാഹിം ഹാജി, ഡോ. സി പി അലി ബാവ, ഡോ. മുഹമ്മദ് കാസിം, എസ്.എഫ്.സി ചെയര്‍മാന്‍ മുരളീധരന്‍, റെയിന്‍ബോ ജോണ്‍സണ്‍, സി മുഹമ്മദ്. റൊബ്ബാല്‍ ഷിപ്പിങ്ങ് എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്ന് ഐപിഎ ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറ വ്യക്തമാക്കി.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഷംലാല്‍ ,ജോയ് ആലുക്കാസ്.ഏ.പി. ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ധീന്‍ ഓന്നിവരടക്കം വാണിജ്യ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ദുബയ് ഖിസൈസിലെ നെല്ലറ റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, പ്രോഗ്രാം കണ്‍വീനര്‍ സി കെ മുഹമ്മദ് ഷാഫി അല്‍ മുര്‍ഷിദി, എ.എ.കെ മുസ്തഫ, റിയാസ് കില്‍ട്ടന്‍, ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ കെ ജി അനില്‍ കുമാര്‍,തല്‍ഹത്ത് ഫോറംഗ്രൂപ്പ്, ഐ.പി.എ ക്ലസ്റ്റര്‍ ഹെഡ്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു.നിരവധി സാമൂഹ്യ സാംസ്‌ക്കാരിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഐ.പി.എ കഴിഞ്ഞ പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്കായി ആക്ട് ഓണ്‍ എന്ന സംഘടനയുമായി ചേര്‍ന്ന് പതിനാല് വീടുകളാണ് പൂര്‍ത്തിയാക്കി നല്‍കിയത്. ഗള്‍ഫിലെ വ്യാപാര വ്യവാസായ രംഗത്തുള്ളവര്‍ക്ക് അവരുടെ പ്രതിസന്ധികളും സന്തോഷങ്ങളും പങ്കുവെക്കാന്‍ ഒരു കൂട്ടം വേണമെന്ന ചിന്തയില്‍ നിന്നാണ് അഞ്ചുവര്‍ഷം മുമ്പ് എ.കെ ഫൈസലിന്റെ മനസ്സില്‍ ഇത്തരം ഒരാശയം മുളപൊട്ടിയത്. നൂറ്റിനാല്‍പ്പതോളം അംഗങ്ങളുള്ള സംഘടന പ്രവാസി മലയാളി വ്യാപാരികള്‍ക്ക് പുതിയ ദിശാബോധം നല്‍കാന്‍ പര്യാപ്തമാണിന്ന്.
ദുബയ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ ശനിയാഴ്ച്ച രാത്രി ഏഴിന് നടക്കുന്ന ഇന്‍ഡെപ്ത് വിത് മെട്രോമാന്‍ എന്ന പരിപാടി പാസ്സ്മൂലം നിയന്ത്രിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
0 Comments