ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് തലവന് പകരം പുതിയ ആളെ നിയമിച്ചു ഇറാന്‍

തെഹ്റാന്‍: ബഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് തലവന് പകരം പുതിയ ആളെ നിയമിച്ചു ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ
. റെവല്യൂഷണറി ഗാര്‍ഡ്സ് വിദേശ വിഭാഗം ഉപമേധാവി ഇസ്മാഈല്‍ ഖാനിയെ ആണ് ഇറാന്‍ നിമയിച്ചത്.
ജനറല്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ പുതിയ തലവനായി നിയമിക്കുകയാണെന്ന് ഖാംനഈ അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയച്ചത്. 1980-88 ഇറാന്‍-
ഇറാഖ് യുദ്ധത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡറില്‍ ഒരാളാണ് ഇസ്മായില്‍ ഖാനി.
അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് തലവനെ കൂടാതെ മൊബിലൈസേഷന്‍ ഫോഴ്സിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹദി മുഹന്ദിസ്, മുഹമ്മദ് റാഡ എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക
റോക്കറ്റാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
0 Comments