യാത്രയയപ്പ് സൗഹൃദ സംഗമം

ഫോട്ടോ: ആര്‍.ഐ.സി.സി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസ്സലാമിന് നല്‍കിയ യാത്രയയപ്പ് സംഗമം ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അര്‍ഷദ് ബിന്‍ ഹംസ ഉദ്ഘാടനം ചെയ്യുന്നു.
റിയാദ് : ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും ആര്‍.ഐ.സി.സി ചെയര്‍മാനുമായ സുഫ്യാന്‍ അബ്ദുസ്സലാമിന് യാത്രയയപ്പ് നല്‍കി. എക്സിറ്റ് 18 ലെ ഷെല്ലാല്‍ ഇസ്തിറാഹയില്‍ നടന്ന സംഗമം ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അര്‍ഷദ് ബിന്‍ ഹംസ ഉദ്ഘാടനം ചെയ്തു. ആര്‍.ഐ.സി.സി കണ്‍വീനര്‍ ഉമര്‍ ശരീഫ് അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സി.പി മുസ്തഫ, അഡ്വ:അബ്ദുള്‍ ജലീല്‍,സിറാജുദ്ദീന്‍,ഉബൈദ് എടവണ്ണ,ജയന്‍ കൊടുങ്ങല്ലൂര്‍,അഡ്വ:പി.കെ ഹബീബ് റഹ്മാന്‍,ഷബീബ് കരുവള്ളി,അബ്ദു ശഹീദ് ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍.ഐ.സി.സിയുടെ ഉപഹാരം മുഹമ്മദലി കൊടുങ്ങല്ലൂര്‍ സമ്മാനിച്ചു. ക്വുര്‍ആന്‍ ഹദീസ് ലേണിങ് കോഴ്സിന്റെ ഏഴാം ഘട്ട പുസ്തകപ്രകാശനം സുല്‍ ത്താന ജാലിയാത്ത് മലയാള വിഭാഗം പ്രബോധകന്‍ ഉമര്‍ ഫാറൂഖ് മദനി ജുബൈല്‍ ഇസ്ലാഹി സെന്റര്‍ ക്വു.എച്ച്.എല്‍.സി കണ്‍വീനര്‍ അന്‍വര്‍ഷാക്ക് നല്‍കി നിര്‍വ്വഹിച്ചു. ആര്‍.ഐ.സി.സി കണ്‍വീനര്‍ അഷ്റഫ് രാമനാട്ടുകര സ്വാഗതവും ശിഹാബലി മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
നൗഷാദ് തൃശൂര്‍, ഹബീബ് റഹ്മാന്‍ സ്വലാഹി, ഷാജഹാന്‍ പടന്ന, മുജീബ് പൊക്കൂട്ടൂര്‍, അഷ്റഫ് തേനാരി,ഉബൈദ് തച്ചമ്പാറ,അര്‍ഷദ് ആലപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 Comments