ബിജെപിയെ അകറ്റാന്‍ മറ്റുപാര്‍ട്ടികള്‍ ഒന്നിച്ചു. അല്‍ത്താഫ് ബുഖാരി മുഖ്യമന്ത്രിയായേക്കും,ജമ്മുകശ്മീരില്‍ മഹാസംഖ്യം;

ദില്ലി: ജമ്മുകശ്മീരില്‍ ബിജെപിയെ അകറ്റാന്‍ മറ്റുപാര്‍ട്ടികള്‍ ഒന്നിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ടികള്‍ക്കുള്ളില്‍ ധാരണയായി. പിഡിപിയുടെ അല്‍ത്താഫ് ബുഖാരി മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരണത്തിന്റെ മുന്നോടിയായി കോണ്‍ഗ്രസ്-പിഡിപി-നാഷണല്‍ കോണ്‍ഫറന്‍ നേതാക്കള്‍ ഗവര്‍ണറെ കണ്ടു. 55 അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഗവര്‍ണര്‍ സത്യവാന്‍ മാലികിനെ കണ്ട് സഖ്യം ഉന്നയിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ അധികാരത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബുഖാരി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള മഹാസഖ്യം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിന് ശേഷം കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മു കാശ്മീര്‍. നേരത്തേ പിഡിപിയ്ക്ക് അകത്ത് ഭിന്നത ഉണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നെങ്കിലും ഈ നീക്കം പാളിയിരുന്നു. 87 അംഗ നിയമസഭയാണ് ജമ്മു കാശ്മീരിലേത്. ബിജെപിയ്ക്ക് 25 അംഗങ്ങളും പിഡിപിയ്ക്ക് 28 അംഗങ്ങളും നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം പേരാണ് നിയമസഭയില്‍ ഉള്ളത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar