മാധ്യമ അറസ്റ്റ്.പോലീസിനെ അഭിനന്ദിച്ച് ജനം ടിവിയും രാജീവ് ചന്ദ്രശേഖറും

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജനേ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായുമുള്ള ജനം ടിവി വാര്‍ത്ത മാധ്യമ ലോകം പുഛ്ിച്ചു തള്ളളി. സഹപ്രവര്‍ത്തകരെ ഒറ്റിക്കൊടുക്കുന്ന ഇത്തരം നിലപാട് മാധ്യലോകത്തെ കേട്ടുകേള്‍വിയില്ലാത്ത ഔനാനയാണ് പലരും വിലയിരുത്തിയത്. കോഴിക്കോട്.കര്‍ണ്ണാടകയിലെ പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മലയാള മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് വാര്‍ത്ത നല്‍കി ബിജെപി ചാനല്‍ ‘ജനം ടിവി’.അറസ്റ്റ് ചെയ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവണ്‍, 24 ന്യൂസ് , മാതൃഭൂമി, ന്യൂസ് 18 ചാനലുകളിലെ പ്രവര്‍ത്തകര്‍ വ്യാജ മാധ്യമപ്രവര്‍ത്തകരെന്നാണ് ജനം ടിവി പറയുന്നത്. പൊലീസ് നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ജനം ടിവി തെറ്റായ വാര്‍ത്ത നല്‍കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജനേ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും ജനം ടിവി വാര്‍ത്ത സൃഷ്ടിച്ചു. പൗരത്വ നിയമത്തിനെതിരെ മംഗളൂരുവില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. അതേസമയം,സോഷ്യല്‍ മീഡിയയില്‍ ജനം ടി വിയുടെ വ്യാജവാര്‍ത്തയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar