ജനതാ കള്‍ച്ചറല്‍ സെന്റര്‍ ജി.സി.സി. പ്രതിനിധി സമ്മേളനം ദൂബൈയില്‍ .

കെ.എ.സേതുനാഥ്, ടെന്നീസ് ചേന്നപ്പിള്ളില്‍,നാസര്‍ ബേപ്പൂര്‍.
ദുബൈ.ജനതാ കള്‍ച്ചറല്‍ സെന്റര്‍ ജി.സി.സി. പ്രതിനിധി സമ്മേളനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി എട്ടാം തീയതി വെള്ളിയാഴ്ച ഷാര്‍ജ ഹിറാ റസ്റ്റോറന്റ് ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന സെക്രട്ടറി ഷെയ്ക്ക് പി ഫാരിസ് ഉദ്ഘാടനം ചെയ്യും. ജെ.സി.സി മിഡിലീസ്റ്റ് പ്രസിഡണ്ട് സഫീര്‍ പി ഹാരീസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി.പി.ജെ.ബാബു നന്ദി പറയും. തുടര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കുഞ്ഞാലി പൊതുതെരഞ്ഞെടുപ്പും സംഘടനാ പ്രവര്‍ത്തനവും എന്ന വിഷയം അവതരിപ്പിക്കും.സോഷ്യലിസ്റ്റ് ഏകീകരണം പ്രസക്തിയും പ്രാധാന്യവും എന്ന വിഷയം ഷെയ്ക്ക് പി ഹരീസ് അവതരിപ്പിക്കും.പ്രവാസത്തിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയം
ജെ.പി.സി.സി. സംസ്ഥാന പ്രസിഡണ്ട് ഷംസാദ് റഹീം അവതരിപ്പിക്കും. തുടര്‍ന്ന് പൊതുചര്‍ച്ചയില്‍ ജിസിസി രാജ്യങ്ങളില്‍ എത്തിയ പ്രതിനിധികള്‍ ഇടപെട്ട് സംസാരിക്കും. ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് നടക്കുന്ന സെമിനാറില്‍ ബദല്‍ തേടുന്ന ഇന്ത്യന്‍ രാഷ്ട്രീയവും സോഷ്യലിസ്റ്റ് ചേരിയുടെ പ്രസക്തിയും എന്ന വിഷയം ഇ.കെ ദിനേശന്‍ അവതരിപ്പിക്കും. മസ്ഹറുദ്ദീന്‍ മോഡറേറ്റര്‍ ആണ്. ഈ വിഷയത്തില്‍ മഹാദേവന്‍ (ഇന്‍കാസ്)അനില്‍ അമ്പാട്ട് (മാസ് ഷാര്‍ജ) പി അന്‍വര്‍ നഹ(കെ.എം.സി.സി.) തോമസ് കോട്ടയവും (എയിം) പി.ശിവപ്രസാദ് ( യുവകലാസാഹിതി) അന്‍വര്‍ കെ..എം (പ്രവാസി ഇന്ത്യ) ഡയസ് ഇടിക്കുള, പി ജി രാജേന്ദ്രന്‍ എന്നിവരും സംസാരിക്കും. നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാര്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് അരങ്ങില്‍ ശ്രീധരന്‍ സ്മൃതി പുരസ്‌കാരം അദ്ദേഹം വിതരണം ചെയ്യും. സാഹിത്യ വിഭാഗത്തില്‍ നിന്ന് നാസര്‍ ബേപ്പൂരിന്റെ ‘ജിന്നുകളുടെ ജനിതകങ്ങള്‍ ‘ എന്ന നോവലിനാണ് പുരസ്‌ക്കാരം.10001 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുക. കൂടാതെ ബിസിനസ് രംഗത്തെ മികവ് കണക്കിലെടുത്ത് കെ.എ.സേതുനാഥ്, ടെന്നീസ് ചേന്നപ്പിള്ളില്‍ എന്നിവര്‍ക്കും എം. വി. ശ്രേയാംസ് കുമാര്‍ പുരസ്‌കാരം വിതരണംചെയ്യും. അടുത്ത വര്‍ഷം മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌ക്കാരം നല്‍ക്കുമെന്ന് പി.ജി.രാജേന്ദ്രന്‍, സുനില്‍ മയ്യനൂര്‍, ടി.ജെ. ബാബു എന്നിവര്‍ അറിയിച്ചു.ഷാര്‍ജ നേഷണല്‍ പെയ്ന്റിന് സമീപമുള്ള ഹിറ റസ്റ്റോറന്റ് ഹാളിലാണ് പരിപാടി.


0 Comments