ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജിവെക്കുന്നു.

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജിവെക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ബ്രോഡ്കാസ്റ്ററായ എന്‍.എച്ച്.കെയുടേതാണ് റിപ്പോര്‍ട്ട്. ‘ആരോഗ്യനില വഷളായതിനാല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാന
നൊരുങ്ങി ഷിന്‍സോ ആബേ. ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു’ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാര്‍ത്തയുടെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനമന്ത്രിയുടെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടെന്നും പരിശോധനകള്‍ക്കായി അദ്ദേഹം രണ്ട് തവണ ആശുപത്രിയിലേക്ക് പോയിട്ടുണ്ടെന്നും
സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
0 Comments