ജാസ്മിൻ സമീറിന്റെ ശൂന്യതയിൽ നിന്ന് ഭൂമി ഉണ്ടായ രാത്രി പ്രകാശനം ചെയ്തു

ഷാർജ . 40 മത് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ലിപി പബ്ലിക്കേഷൻസ് പ്രസി ദ്ധീകരിച്ച ജാസ്മിൻ സമീറിന്റെ നാലാമത്തെ കവിതാ സമാഹാരമായ”ശൂന്യതയിൽ നിന്ന് ഭൂമി ഉണ്ടായ രാത്രി ” ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. ഡോ: ഇ.പി ജോൺസണിൽ നിന്ന് ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ: പ്രമോദ് മഹാജൻ സ്വീകരിച്ചു പ്രകാശനം നിർവ്വഹിച്ചു. മാതൃഭൂമി റിപ്പോർട്ടർ ഇ.ടി. പ്രകാശ് അവതാരകനായ പ്രകാശനച്ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈ.പ്രസിഡണ്ട് വൈ .എ . റഹീം, എഴുത്തുകാരായ മുരളി മംഗലത്ത്, ഇസ്മയിൽ മേലടി ,ഷാജി ഹനീഫ്, അസി , മാദ്ധ്യമ പ്രവർത്തക തൻസി ഹാഷിർ , ലിപി അക്ബർ എന്നിവർ പങ്കെടുത്തു.പുസ്തകം ലിപി സ്റ്റാളിൽ ലഭിക്കും

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar