തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിൽ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേത് അല്ലെന്ന് സഹോദരന്‍
ചെന്നൈ: ആശങ്കകൾക്കൊടുവിൽ ആശ്വാസം. തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിൽ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേത് അല്ലെന്ന് സഹോദരന്‍ ജെയ്‌സ്. ചെങ്കല്‍പ്പേട്ട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജെയ്‌സും കേസ് അന്വേഷിക്കുന്ന സംഘവും പരിശോധിച്ചു. അതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്ക് വിരാമം കുറിച്ച് മൃതദേഹം ജസ്‌നയുടേത് അല്ലെന്ന് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തെ ചെങ്കല്‍പ്പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പല്ലിൽ ക്ലിപ്പിട്ട മൃതദേഹമാണെന്നതാണ് സ്ഥിരീകരണത്തിനായി ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം കാഞ്ചീപുരത്തൊൻ കാരണം. ചെങ്കല്‍പേട്ടിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ പല്ല് കമ്പിയിട്ടതാണെന്നും പത്തൊന്‍പതിനും 21 നും മധ്യേയാണ് പ്രായമെന്നും തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു. കാണാതായ ജസ്‌നയ്ക്കും ക്ലിപ്പിട്ടതാണ് സംശയത്തിനിടയാക്കിയത്.
എന്നാല്‍ മൃതദേഹത്തിന് ജസ്‌നയുടേതിനാക്കാൾ പ്രായം കൂടുതലും ഉയരും കൂടുതലുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് ജസ്‌ന അല്ലെന്നു സ്ഥിരീകരിച്ചത്. കൂടുതൽ സ്ഥിരീകരണത്തിനായി മൃതദേഹം ഡിഎൻഎ പരിശോധനയും നടത്തുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുത്തറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ മകള്‍ ജസ്നയെ കാണാതായത്.
0 Comments