ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ശശികല

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല. 2016 സെപ്തംബര്‍ 22ന് ശുചിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആസ്പത്രിയില്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ലെന്നാണ് ശശികലയുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മീഷനു മുമ്പാകെയാണ് ശശികലയുടെ വെളിപ്പെടുത്തല്‍.
‘അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജയലളിത ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു. രാത്രി 9.30ഓടെ പോയസ് ഗാര്‍ഡനിലെ ശുചിമുറിയില്‍ അവര്‍ കുഴഞ്ഞുവീണു. ആസ്പത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. അവര്‍ കാണാതെ ഡോക്ടറെ വിളിക്കുകയായിരുന്നു. ആസ്പത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ജയലളിത ബോധരഹിതയായിരുന്നു. ആംബുലന്‍സില്‍ വെച്ച് ബോധം വന്നയുടന്‍ തന്നെ എവിടേക്ക് കൊണ്ടുപോകുകയാണെന്ന് ചോദിച്ചു’, ജയലളിത പറഞ്ഞു.
ജയലളിതയുടെ സമ്മതത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും അത്തരത്തില്‍ നാലു വീഡിയോകള്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ശശികല പറഞ്ഞു.
അണ്ണാഡിഎംകെ നേതാക്കളായ ഒ.പനീര്‍ശെല്‍വവും എം.തമ്പിദൂരൈയും ആസ്പത്രിയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചിരുന്നു.

ജയലളിത നേരത്തെ മരിച്ചിരുന്നുവെന്നാണ് ദിവാകരന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍ വി.ദിവാകരന്‍. ജയലളിത നേരത്തെ മരിച്ചിരുന്നുവെന്നാണ് ദിവാകരന്‍ പറയുന്നത്.

തിരുവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്ന് മണിക്ക് അന്തരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. എന്നാല്‍ 2016 ഡിസംബര്‍ നാലിന് മരിച്ചിരുന്നുവെന്നാണ് ദിവാകരന്റെ വെളിപ്പെടുത്തല്‍.ഡിസംബര്‍ നാലിന് ഹൃദയാഘാതമുണ്ടായ ഉടന്‍ തന്നെ ജയലളിത മരിച്ചുവെന്നാണ് ദിവാകരന്‍ പറയുന്നത്. സുരക്ഷ മുന്‍നിര്‍ത്തി വാര്‍ത്ത പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് തനിക്കറിവില്ലെന്ന് ടിടിവി ദിനകരന്‍ എംഎല്‍എ പ്രതികരിച്ചു.

അതേസമയം, അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് ജയലളിതയെ ചികിത്സിച്ച അപ്പോളോ ആസ്പത്രി വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. എല്ലാ മെഡിക്കല്‍ ചട്ടങ്ങളും പാലിച്ചാണ് ജയലളിതയുടെ മരണം സ്ഥിരീകരിച്ചതെന്നും ആസ്പത്രി അധികൃതര്‍ പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar