സിം കാര്‍ഡ് ഉള്ള ലാപ്‌ടോപ്പുമായി ജിയോ

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളില്‍ 4 ജി ഫീച്ചര്‍ ഫീച്ചറൊരുക്കി ഇന്ത്യന്‍ ടെലികോമില്‍ ഇന്റര്‍നെറ്റ് വിപ്ലവം നടത്തിയ റിലിയന്‍സ് ജിയോ പുതിയ പദ്ധതിക്കൊരുങ്ങുന്നു. സിം കാര്‍ഡ് ഉള്ള ലാപ്‌ടോപ്പുമായ പ്രൊഫഷണല്‍ മേഖലയെ പിടിച്ചെടുക്കാനുള്ള പുതിയ വമ്പന്‍ പദ്ധതിയുമായാണ് ജിയോ രംഗത്തെത്തുന്നത്.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോയുടെ സംഘം ഇതിനായി അമേരിക്കയിലെ പ്രമുഖ ചിപ്പ് കമ്പനിയായ ക്വോല്‍കോവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. സെല്ലുലാര്‍ കണക്ഷനുകള്‍ ലഭ്യമാവുന്ന വിന്‍ഡോസ് 10 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള പ്രഥിമിക ചര്‍ച്ചകള്‍ നടന്നതായി, ദേശീയ മാധ്യമമായ എക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ ജിയോയുടെ 4 ജി ഫീച്ചര്‍ ഫോണുകള്‍ ക്വാല്‍കോമിന്റെ സഹായത്താല്‍ പുറത്തിറക്കിയതാണ്. ഞങ്ങള്‍ ജിയോയോട് സംസാരിച്ചു. അവര്‍ പറയുന്ന ഉള്ളടക്കതോട് കൂടി ലാപടോപ് ബന്ധിപ്പിക്കാന്‍ കഴിയുമെന്ന്, ക്വാല്‍കോം ടെക്‌നോളജീസ് പ്രൊഡക്ഷന്‍ മാനേജ്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മിഗല്‍ നൂന്‍സ് അറിയിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar