ജോബൈഡന്‍ പ്രസിഡണ്ട്. സ്ഥാനമൊഴിയാതെ വാശിപിടിച്ച് ട്രംപ്.

വാഷിങ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഏഷ്യന്‍ വംശജ കമല ഹാരിസും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ രാജ്യത്തെ കറുത്ത വര്‍ഗക്കാര്‍ക്കും മറ്റ് കുടിയേറ്റ ജന വിഭാഗത്തിനും പ്രതീക്ഷയുടെ നാളുകള്‍.
രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ ജനം തെരുവിലറങ്ങി ആഹ്ലാദ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വൈവിധ്യം തിരിച്ചുപിടിക്കുമെന്ന് നിയുക്ത ഭരണാധികാരികളുടെ വാഗ്ദാനം ഇവര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അമേരിക്ക തങ്ങളുടെ സേവനങ്ങള്‍ അംഗീകരിക്കുമെന്നു തന്നെയാണ് ഇവര്‍
കരുതുന്നത്. അതേസമയം ഭരണത്തിലിരിക്കുമ്പോഴും തെരഞ്ഞെടുപ്പ് നേരിട്ടപ്പോഴും ഏറ്റവും കൂടുതല്‍ പരിഹാസം നേരിട്ട ട്രംപ് ്‌ട്രോളര്‍മാരുടെ കളിയാക്കല്‍ അന്വര്‍ത്ഥമാക്കി വൈറ്റ്ഹൗസില്‍ കൂടുതല്‍ അപഹാസ്യനാകുന്നു. ജോബൈഡന് അധികാരം കൈമാറാന്‍ തയ്യാറാവാതെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് നില്‍ക്കുകയാണ് ഇപ്പോഴും ട്രംപ്. ഭാര്യ മെലാനിയ ഉള്‍പെടെ അദ്ദേഹത്തോട് തോല്‍വി സമ്മതിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടും അദ്ദേഹം തെയ്യാറായിട്ടില്ല. പ്രസിഡന്റ് പദവിയിലേക്ക് ജയിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ട്രാന്‍സിഷന്‍ സംഘത്തെ ബൈഡന്‍ നേരത്തെ തന്നെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ജനുവരിയില്‍ ഒഫിസ് ചുമതല വഹിക്കുന്നതിനെ സഹായിക്കാനാണ് ഈ സംഘം. ബില്‍ഡ് ബാക്ക് വെറ്റര്‍.കോം എന്നൊരു വെബ്‌സൈറ്റും ലോഞ്ച്
ചെയ്തിട്ടുണ്ട്. @ട്രാന്‍സിഷന്‍ 46 എന്ന ട്വിറ്റര്‍ ഫീഡും ലോഞ്ച് ചെയ്തിട്ടുണ്ട്. തോല്‍വി സമ്മതിക്കാതെ വൈററ് ഹൗസില്‍ നിന്നിറങ്ങാതെ ലോകത്തിനു മുന്നില്‍ നാണംകെട്ടിരിക്കയാണ് അല്‍പ്പനായ അധികാരിയെന്ന് നേരത്തെതന്നെ വിളിപ്പേരുള്ള ട്രംപ്.
0 Comments