ജോ.ബൈഡന്‍ വൈറ്റ് ഹൗസിലേക്കോ.?


വാഷിങ്ടണ്‍: എല്ലാ കണക്കു കൂട്ടലുകളും കാറ്റില്‍പ്പറത്തി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 264 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയിരിക്കുന്നത്. വിസ്‌കോണ്‍സെന് പിന്നാലെ മിഷിഗണില്‍ കൂടി വിജയം ഉറപ്പിച്ചതോടെയാണ് ബൈഡന്‍ നിര്‍ണായകമായ ലീഡിലേക്ക് എത്തിയത്. ഇതേ ലീഡ് തുടര്‍ന്നാല്‍ മാജിക് നമ്പര്‍ എന്ന 270 നേടാന്‍ ബൈഡനാകും. പ്രസിഡന്റ് പദത്തിലേറാന്‍ 270 ഇലക്ടറല്‍ വോട്ടാണ് വേണ്ടത്.ആറ് ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള നെവാഡയില്‍ ബൈഡനു മേല്‍ക്കൈ ഉണ്ടെങ്കിലും വോട്ടെണ്ണല്‍ ഇന്നു മാത്രമേ പുനഃരാരംഭിക്കുകയുള്ളൂ.നിലവില്‍ 49.3 ശതമാനം വോട്ട്? നേടി ബൈഡന്‍ മുന്നിട്ടുനില്‍ക്കുകയാണ്?. പെന്‍സല്‍വേനിയയും നെവാഡയും തുണച്ചാല്‍ ആറ് വോട്ടുകള്‍ കൂടി നേടി ബൈഡന് പ്രസിഡന്റ പദത്തിലെത്താം.റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ 214 ഇലകട്രല്‍ വോട്ടുകളാണ് നേടിയിരിക്കുന്നത്. അതേസമയം,ജോര്‍ജിയയിലെ വോട്ടിങ് ശതമാനം കുറഞ്ഞതോടെ, ബാലറ്റ് എണ്ണുന്നതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന്? ആരോപിച്ച് ട്രംപ് ക്യാമ്പ് ലോസ്യൂട്ട് ഫയല്‍ ചെയ്തു. ബൈഡന്‍ സ്വന്തമാക്കിയ വിസ്‌കോന്‍സെനില്‍ ട്രംപ് പക്ഷം വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ്. വിന്‍കോന്‍സെനില്‍ 10 ഇലക്?ട്രല്‍ വോട്ടുകളാണ്? ഉള്ളത്?.പെന്‍സില്‍വേനിയയിലും ട്രംപിന്റെ ലീഡ് കുറയുന്നുണ്ട്. പെന്‍സില്‍വേനിയയില്‍ ബാലറ്റ് വോട്ടുകള്‍ ഇനിയും എണ്ണിതീര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസം പോസ്റ്റ്മാര്‍ക്ക് ചെയ്ത ബാലറ്റുകള്‍ എണ്ണാനുള്ള സംസ്ഥാന തീരുമാനത്തിനെതിരെ റിപ്പബ്ലിക്കന്‍മാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.ഡോണള്‍ഡ് ട്രംപിന്റെ വിജയസാധ്യത ഇങ്ങനെഇതുവരെ ലഭിച്ചത് 214 ഇലക്ടറല്‍ വോട്ടുകള്‍. ഇനി എണ്ണാനുള്ള െപന്‍സല്‍വേനിയയിലാണ് പ്രധാന പ്രതീക്ഷ. ഇവിടെ 20 ഇലക്ടറല്‍ വോട്ടുകളുണ്ട്. ഇതിന് പുറമെ മറ്റു മൂന്ന് സംസ്ഥാനങ്ങള്‍കൂടി അനുകൂലമായാല്‍ 270 എന്ന മാജിക് നമ്പര്‍ നേടാനാവും. പെന്‍സല്‍വേനിയ കിട്ടിയില്ലെങ്കില്‍ അഞ്ചു സംസ്ഥാനങ്ങളിലെ ഇലകടറല്‍ വോട്ട പൂര്‍ണമായി ലഭിക്കേണ്ടിവരും. ജോ ബൈഡന്റെ വിജയസാധ്യത ഇങ്ങനെ ബൈഡന്‍ 264 വോട്ടുകളുമായി വിജയത്തിനരികെ നില്‍ക്കുകയാണ്. ആറു വോട്ടുകള്‍ കൂടി നേടിയാല്‍ പ്രസിഡന്റ് പദം. മിഷിഗണിലും വിസ്‌കോന്‍സനിലും ബൈഡന്‍ മുന്നേറി കഴിഞ്ഞു.നെവാഡയില്‍ കൂടി ജയിച്ചാല്‍ വിജയമുറപ്പിക്കാനാകും. എന്നാല്‍ ജോര്‍ജിയയിലെ വിജയത്തിനെതിരെ ട്രംപ് ക്യാമ്പ് നല്‍കിയ സ്യൂട്ട് നിര്‍ണായകമാണ്. ജോര്‍ജിയയിലും നോര്‍ത്ത് കരോലിനയിലും ട്രംപിന് വ്യക്തമായ ലീഡുണ്ട്. വിസ്‌കോന്‍സിനിലും മിഷിഗണിലും ബൈഡന്‍ വിജയിച്ചു.അരിസോണ, കാലിഫോണിയ, വാഷിങ്ടണ്‍, ന്യൂയോര്‍ക്, ഇല്ലിനോയ്, മെയ്ന്‍, മിനിസോട്ട, ഹവായ് എന്നീ സംസ്ഥാനങ്ങളില്‍ ബൈഡന്‍ വിജയിപ്പോള്‍, ഫ്‌ളോറിഡ, ഒഹയോ, മിസോറി, ടെക്‌സാസ്, അയോവ, മൊണ്ടാന, യൂട്ടാ എന്നീ സംസ്ഥാനങ്ങള്‍ ട്രംപ് നേടി.വിശ്വാസം നിലനിര്‍ത്തുന്നുവെന്നും ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ?പോകുന്നുവെന്നും ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു. എല്ലായിടത്തും നല്ലതുമാത്രമാണ്? നടക്കു?ന്നതെന്നും അദ്ദേഹം പറഞ്ഞു.യു.എസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് മുന്നില്‍, സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കംഅമേരിക്കന്‍ ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലേക്കും ഉപരിസഭയായ സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുന്നു. യു.എസ് കോണ്‍ഗ്രസില്‍ 204 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. 190 സീറ്റുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയത്. യു.എസ് കോണ്‍ഗ്രസില്‍ ഭൂരിപക്ഷത്തിന് 218 സീറ്റ് വേണം. ഉപരിസഭയായ സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. റിപബ്ലിക്കന്‍ 48 സീറ്റ് നേടിയപ്പോള്‍ ഡെമോക്രാറ്റുകള്‍ 46 സീറ്റ് നേടി. 100 അംഗ സെനറ്റില്‍ 51 സീറ്റ് വേണം ഭൂരിപക്ഷം ലഭിക്കാന്‍. ഇന്ത്യന്‍ വംശജരും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളുമായ രാജ കൃഷ്?ണമൂര്‍ത്തി, പ്രമീള ജയ്പാല്‍, അമി ബേര, റോ ഖന്ന എന്നിവര്‍ വിജയിച്ചു. ഡെമോക്രാറ്റിക്പ്രതിനിധി രാജ കൃഷ്ണമൂര്‍ത്തി വീണ്ടും ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം തവണയാണ് 47കാരനായ രാജ കൃഷ്?ണമൂര്‍ത്തി ഇല്ലിനോയിസില്‍ നിന്നും വിജയിക്കുന്നത്. രാജ കൃഷ്ണമൂര്‍ത്തിയുടെ രക്ഷിതാക്കള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. 2016ലാണ് അദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യന്‍ വംശജരും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളുമായ അമി ബേരയും റോ ഖന്നയും വിജയിച്ചു. അമി ബേര കാലിഫോര്‍ണിയ ഡിസ്ട്രിക്ട് ഏഴില്‍ നിന്ന് 61 ശതമാനം വോട്ട് നേടി വിജയിച്ചു. റോ ഖന്ന 74 ശതമാനം വോട്ട് നേടിയാണ് ഡിസ്ട്രിക്ട് 17ല്‍ നിന്ന് വിജിച്ചത്. ഡെമോക്രാറ്റിന്റെ കോണ്‍ഗ്രസ്?അംഗം പ്രമീള ജയ്പാല്‍ വാഷിങ്ടണില്‍ നിന്ന് മൂന്നാം തവണയും വിജയിച്ചു. ഡോ. ഹിരല്‍ തിപിര്‍നേനി അരിസോണയില്‍ ഡെമോക്രാറ്റികപാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ട്. ടെക്‌സസില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ശ്രീ കുല്‍കര്‍നി പരാജയപ്പെട്ടു. ഡെമോക്രാറ്റ് അംഗം ഇലാന്‍ ഉമര്‍ രണ്ടാം തവണയും യു.എസ് ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചു. മിനിസോട്ടയിലെ ഫിഫ്ത്ത് ഡിസ്ട്രിക്റ്റില്‍നിന്ന് 2018ലാണ് ആദ്യം ഇലാന്‍ ജനപ്രതിനിധി സഭയിലെത്തുന്നത്. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ സൊമാലി അമേരിക്കന്‍ വംശജ കൂടിയാണ്? ഇവര്‍. അമേരിക്കയില്‍ വിവാദമായ ‘ക്യുഅനോണ്‍’ ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണക്കുന്ന മാര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍ യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ഗ്രീന്‍ ജോര്‍ജിയയിലെ 14മത് ജില്ലയില്‍ നിന്നാണ് വിജയിച്ചത്. ഗ്രീന്റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മല്‍സരത്തില്‍ നിന്ന് സെപ്റ്റംബറില്‍ പിന്മാറിയിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മിഷിഗന്‍ സംസ്ഥാനത്തെ 13ാം ജില്ലയില്‍ നിന്ന് ജനവിധി തേടുന്ന മുസ് ലിംഅമേരിക്കന്‍ സ്ഥാനാര്‍ഥിയായ റാഷിദ തലൈബ് വിജയിച്ചു. 77.8 വോട്ട് നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ റാഷിദ വിജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഡേവിഡ് ഡുഡെഹോഫര്‍ 18.9 ശതമാനം വോട്ട് നേടി.അമേരിക്കന്‍ വംശജരല്ലാത്തവരും കറുത്ത വര്‍ഗക്കരായ അമേരിക്കക്കാരും ബൈഡന് വോട്ട് ചെയ്‌തെന്നാണ് അഭിപ്രായ സര്‍വ്വേ.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar