അസാധാരണ നീക്കത്തിലൂടെ ജഡ്ജി നിയമനം .

ന്യൂഡല്‍ഹി: മലയാളിയായ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രതിപാന്ദര്‍ ജോഗിനേയും നിയമിക്കാനുള്ള കൊളിജീയത്തിന്റെ തീരുമാനത്തെ അസാധാരണ നീക്കത്തിലൂടെ തിരുത്തി പുതിയ നിയമനം. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരിയേയും ഡല്‍ഹി ഹൈക്കോടതി ജഡജി സഞ്ജീവ് ഖന്നയേയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള തീരുമാനത്തിനു രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് അംഗീകാരം നല്‍കിയത്..വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഡിസംബര്‍ പത്തിനെടുത്ത തീരുമാനം റദ്ദാക്കിയത്.
ദിനേഷ് മഹേശ്വരിയേയും, സഞ്ജീവ് ഖന്നയേയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം തീരുമാനത്തിനെതിരെ സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിമാരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഡിസംബറിലെടുത്ത തീരുമാനം എന്തിനാണ് തകിടം മറിച്ചതെന്നു കൊളിജീയം തകിടം മറിച്ചതെന്നു വ്യക്തമാക്കണമെന്നും ജൂനിയര്‍ ജഡ്ജിയെ സുപ്രീം കോടതിയിലേക്ക് നിയമിക്കുന്നത് വളരെ അല്‍ഭുതപ്പെടുത്തുന്നെന്നും ജസ്റ്റിസ് ആര്‍.എം. ലോധ പറഞ്ഞു.
0 Comments