മന്ത്രി ജലീലിന് ലോകായുക്ത നോട്ടീസ്. പിടിമുറുകുന്നതായി സൂചന.

തിരുവനന്തപുരം: ജലീലിന് കുരുക്ക് മുറുകുന്നു.സ്വപ്‌ന സുരേഷ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായാണ് ജലീലിനും പിടിമുറുകുന്നത്. യു.എ.ഇ കോണ്‍സലേറ്റ് വഴിറംസാന്‍ സമയത്ത് ഭക്ഷണക്കിറ്റ് വിതരണം ചെയ്ത സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടിസ് നല്‍കിയിരിക്കുന്നത്. മന്ത്രിയെ അയോഗ്യനാക്കക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹരജി ഫയലില്‍ സ്വീകരിച്ചാണ് നോട്ടിസയച്ചിരിക്കുന്നത്.
ഹരജി ഫയലില്‍ സ്വീകരിക്കാതിതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ചീഫ് സെക്രട്ടറിക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. യു.എ.ഇ കോണ്‍സല്‍ ജനറലുമായി നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പും കൂടെ സമര്‍പ്പിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.
യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി.ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.
ഇതുവരെ കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചതായാണ് വിവരം. തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍ സ്ഥാപനമായ സിആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ആന്‍ ആണെന്നാണ്
പറയുന്നത്. എന്നാല്‍, കസ്റ്റംസ് കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ട് ഇത് സാധൂകരിക്കുന്നതല്ല.
വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് റിപ്പോര്‍ട്ടില്‍ അവശ്യപ്പെടുന്നത്. റിപ്പോര്‍ട്ട് ധനമന്ത്രാലയത്തില്‍ എത്തിയതായാണ് അറിവ്..
ബന്ധു നിയമനം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ നേരത്തെ ലോകായുക്ത നോട്ടീസയച്ചിരുന്നു. ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ആയി നിയമിച്ചതിനെതിരെയായിരുന്നു പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ലോകായുക്ത നോട്ടീസ് നല്‍കിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലായിരുന്നു നോട്ടീസ്.
ബന്ധു നിയമനത്തിന് വേണ്ടി മന്ത്രി ജലീല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്‌തെന്നായിരുന്നു അന്നുയര്‍ന്ന ആരോപണം. ഇത് സംബന്ധിച്ച്, മന്ത്രി തന്നെ മറുപടി നല്‍കേണ്ടതുകൊണ്ടാണ് പ്രാഥമിക വാദം കേള്‍ക്കാന്‍ മന്ത്രി കെടി ജലീലിനും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടിസ് അയക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ബാബു മാത്യു ജോസഫും ഉത്തരവിട്ടിരുന്നത്.
0 Comments