പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗ കേസിൽ പെൺകുട്ടിയുടെ അച്ഛൻ അറസ്റ്റിൽ.

പെൺകുട്ടിയുടെ അച്ഛനടക്കം ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ, ആന്തൂർ സ്വദേശി എം. മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാംല എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. കേസിൽ അഞ്ച് പേരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 19 പേരാണ് പ്രതിപട്ടികയിലുള്ളത്. അഞ്ജന എന്ന പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പെൺകുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരൻ എന്ന പേരിലും പെൺകുട്ടിയുമായി ബന്ധമുണ്ടാക്കിയിരുന്നു.
പരിചയപ്പെട്ട ആളെ തേടി പെൺകുട്ടി പറശ്ശിനിക്കടവിലെത്തിയപ്പോൾ ലോഡ്ജിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പകർത്തുകയും ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെൺകുട്ടിയെ ലോഡ്ജിലെത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ സഹോദരനെ മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
0 Comments