ആശയ സംവാദങ്ങളെ ഭയപ്പെടുത്തി നേരിടാനാകില്ല- കലാലയം സാംസ്‌കാരിക വേദി
ഷാര്‍ജ : നിലപാടുകള്‍ തുറന്ന് പറയുന്നവരെയും ആശയ സംവാദത്തിന്റെ വാതില്‍ തുറക്കുന്നവരെയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള സംഘപരിവാര്‍ വിഭാഗങ്ങളുടെ ശ്രമം അപലപനീയവും ജനാധിപത്യ വിശ്വാസത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് കലാലയം സാംസ്‌കാരിക വേദി യു.എ.ഇ കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു. ഇടതു ചിന്തകനും സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ഇത്തരം ശക്തികള്‍ നടത്തിയ ആക്രമണം ആധുനിക സമൂഹത്തിന് യോജിച്ചതല്ല. പേരു പലക ഇളക്കിയിടുകയും വാതിലില്‍ കാവി പൂശുകയും ചെയ്ത് എന്ത് സംവേദനമാണ് ഈ വര്‍ഗം സാധ്യമാക്കുന്നതെന്നും കലാലയം ആശങ്ക പ്രകടിപ്പിച്ചു. ആശയപരമായി വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും എതിര്‍ശബ്ദങ്ങള്‍ക്ക് ഇടം നല്‍കാനുള്ള വിശാല മനസ്സ് ആര്‍ജിക്കാത്തിടത്തോളം അവര്‍ ആരായാലും സാമൂഹ്യവിരുദ്ധരാണ്. ചെറുതും വലുതും ഒറ്റപ്പെട്ടതും ആസൂത്രിതമായും നടക്കുന്ന ഇത്തരം ആക്രമണങ്ങളെയും ഭീഷണികളെയും ഉണര്‍ന്നിരിക്കുന്ന സമൂഹത്തിന് അവഗണിക്കാന്‍ കഴിയില്ല. ഒറ്റക്കെട്ടായ പ്രതിരോധങ്ങളും ഉയര്‍ന്ന മൂല്യ സംരക്ഷങ്ങള്‍ക്കായുള്ള പൊതുബോധവും താഴേ തട്ടില്‍ നിന്ന് സൃഷ്ടിക്കപ്പെടണം. സാധരണക്കാരെ ബാധിച്ച നിസ്സംഗത അകറ്റി സാംസ്‌കാരിക പ്രബുദ്ധത വീണ്ടെടുക്കുകയാണ് പരിഹാരമെന്നും കലാലയം സാംസ്‌കാരിക വേദി യു.എ.ഇ അഭിപ്രായപ്പെട്ടു .
0 Comments