പ്രകാശ് രാജ്,കനയ്യകുമാര്‍,ജയപ്രദ പരാജയപ്പെട്ട പ്രമുഖര്‍
കനയ്യ കുമാര്‍
ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാര്‍ തോല്‍വിയിലേക്ക്. ജെഎന്‍യു സമര നേതാവ് കൂടിയാണ് കനയ്യ കുമാര്‍. ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിംഗാണ് ഇവിടെ ലീഡ് ചെയ്യുന്നത്. 249312 വോട്ടാണ് കനയ്യ കുമാറിന് ഇതുവരെ ലഭിച്ചത്. ബിഹാറില്‍ മഹാസഖ്യത്തിന്റെ കൂടെ നില്‍ക്കാത്തതാണ് തിരിച്ചടിയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.
ജയപ്രദ
ഉത്തര്‍പ്രദേശിലെ രാംപൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദ എസ്പി സ്ഥാനാര്‍ഥി മുഹമ്മദ് അസം ഖാനോട് പരാജയപ്പെട്ടു. 192478 വോട്ടുകളാണ് ജയപ്രദ നേടിയത്. ഇത് ഒന്‍പതാം തവണ!യാണ് സ്ഥാനാര്‍ഥി അസം ഖാന്‍ വിജ!യിക്കുന്നത്. 286142 വോട്ടുകളാണ് അസം ഖാന്‍ ലീഡ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സഞ്ജയ് കപൂറായിരുന്നു മത്സരിച്ചത്. 19558 വോട്ടാണ് സഞ്ജയ് നേടിയിരിക്കുന്നത്.
പ്രകാശ് രാജ്.
കര്‍ണാടകയിലെ സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജിതനായി പ്രകാശ് രാജ്. തനിക്ക് നേരിട്ട പരാജയത്തെക്കുറിച്ച് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. ഇത് എന്റെ കരണത്തേറ്റ ശക്തമായ അടി. കൂടുതല്‍ ട്രോളും അധിക്ഷേപങ്ങളും എന്റെ വഴിയേ വരുമായിരിക്കും. പക്ഷേ ഞാന്‍ എന്റെ നിശ്ചയത്തില്‍ ഉറച്ചു നില്‍ക്കും. സെക്യുലര്‍ ഇന്ത!്യയ്ക്കായുള്ള എന്റെ പോരാട്ടം തുടരും. മുന്നോട്ടുള്ള കഠിന യാത്ര തുടങ്ങിയിട്ടേയുള്ളൂ. എനിക്കൊപ്പം ഈ യാത്രയില്‍ നിന്ന എല്ലാവര്‍ക്കും നന്ദി.
പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ റിസ്‌വാന്‍ അര്‍ഷാദാണ് നിലവില്‍ ഇവിടെ ലീഡ് ചെയ്യുന്നത്. തൊട്ടു പിന്നില്‍ ബിജെപി സ്ഥാനാര്‍ഥി പി.സി മോഹന്‍ ആണ്. ബിജെപിയുടെ കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്. ചില സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും പ്രകാശ് രാജ് പ്രചാരണത്തിനിറങ്ങിയിരുന്നു.
ഊര്‍മിള മതോംഡ്കര്‍
കോണ്‍ഗ്രസിന്റെ സെലിബ്രിറ്റി സ്ഥാനാര്‍ഥി ഊര്‍മിള മതോംഡ്കര്‍ നിലവില്‍ 1,76,450 വോട്ടുകളാണ് നേടിയിരിക്കുന്നത്. മുംബൈ നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഗോപാല്‍ ഷെട്ടിയാണ് മുന്നില്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബോളിവുഡ് താരമായ ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുംബൈ നോര്‍ത്തില്‍ ബിജെപിയ്ക്ക് ശക്തമായ വേരോട്ടമാണുള്ളത്.
2014 ല്‍ ഗോപാല്‍ ഷെട്ടി 4,46,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ സഞ്ജയ് നിരുപമിനെ പരാജയപ്പെടുത്തിയത്. 1980 കളില്‍ ബാലതാരമായാണ് ഊര്‍മിള സിനിമ രംഗത്തെത്തിയത്. രംഗീല, ജുഡൈ, മസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഊര്‍മിള ശ്രദ്ധിക്കപ്പെട്ടത്.
ഷീല ദീക്ഷിത്
കോണ്‍ഗ്രസിന്റെ നോര്‍ത്ത് ഡല്‍ഹി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് വലിയ പരാജയമാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. നിലവില്‍ 55,000 വോട്ട് മാത്രമാണ് ഷീല ദീക്ഷിതിന് നേടാനായത്. ബിജെപി സ്ഥാനാര്‍ഥിയായ മനോജ് തിവാരിയാണ് 1,55,443 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരിക്കുന്നത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുല്‍ബര്‍ഗിലെ സ്ഥാനാര്‍ഥിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബിജെപി സ്ഥാനാര്‍ഥി ഉമേഷ് ജാദവിനോട് പരാജയപ്പെട്ടു. നിലവില്‍ 1,23, 968 വോട്ടുകളാണ് ഖാര്‍ഗെ നേടിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയായ ഉമേഷ് ജാദവ് 1,58,531 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
ശത്രുഘ്‌നന്‍ സിന്‍ഹ
ബിഹാറില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടനും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ പട്‌നസാഹിബ് മണ്ഡലത്തില്‍ പിന്നില്‍. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. 3,54,265 ഭൂരിപക്ഷത്തിലാണ് അദ്ദേഹം ലീഡു ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്‍ഹ ഈ മണ്ഡലത്തിലെ സിറ്റിംഗ് എംപിയാണ്.
പ്രതിപക്ഷകൂട്ടായ്മകളോട് സിന്‍ഹ പ്രകടിപ്പിച്ച താല്പര്യം അദ്ദേഹത്തെ ബിജെപിക്ക് അനഭിമതനാക്കി. ഇതേത്തുടര്‍ന്നാണ് സിന്‍ഹയെ ഒഴിവാക്കി പട്‌നസാഹിബ് സീറ്റ് രവിശങ്കര്‍ പ്രസാദിന് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
0 Comments