കണ്ണൂര്‍,ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും സ്‌പൈസ് ജെറ്റ്
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും സ്‌പൈസ് ജെറ്റ് വിമാനം ഡിസംബര്‍ 10 മുതല്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേ പറഞ്ഞു. ഇന്‍ഡിഗോ വിമാനങ്ങളും 10 മുതല്‍ തന്നെ മുംബൈയിലേക്കും ഡല്‍ഹിയിലേക്കും സര്‍വീസ് നടത്താന്‍ സാധ്യതയുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കകം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നാലു വിമാനങ്ങള്‍ മസ്‌ക്കത്തിലേക്കും നാലു വിമാനങ്ങള്‍ ദോഹയിലേക്കും മൂന്ന് വിമാനങ്ങള്‍ റിയാദിലേക്കും സര്‍വീസ് നടത്തും. ഡല്‍ഹിയില്‍നിന്ന് ദുബയ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വഴി സര്‍വീസ് ആരംഭിക്കും. ജെറ്റ് എയര്‍വേസിന്റെ ഡല്‍ഹി അബൂദബി സര്‍വീസും ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ കുവൈത്ത്, ദോഹ, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും കണ്ണൂര്‍ വഴിയാക്കും. ഗോ എയര്‍ സര്‍വീസിന്റെ ഡല്‍ഹിയില്‍നിന്ന് മസ്‌കത്ത്, ദമാം, അബൂദബി സര്‍വീസുകള്‍ കണ്ണൂര്‍ വഴിയാക്കുമെന്നും വ്യോമയാന സെക്രട്ടറി അറിയിച്ചു.
0 Comments