കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ആദ്യയാത്രാവിമാനം പറന്നുയര്‍ന്നു.

രാവിലെ 9.55ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ഫ്്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നു നിര്‍വഹിച്ചു. ടെര്‍മിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേര്‍ന്നു നിര്‍വഹിച്ചു. ബിജെപിയും കോണ്‍ഗ്രസും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച്്് പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് അധികം വൈകാതെയുണ്ടാകുമെന്നു ച
ടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം രാജ്യത്തിനു മികച്ച മാതൃകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും സ്‌പൈസ് ജെറ്റ് വിമാനം ഡിസംബര്‍ 10 മുതല്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേ പറഞ്ഞു. ഇന്‍ഡിഗോ വിമാനങ്ങളും 10 മുതല്‍ തന്നെ മുംബൈയിലേക്കും ഡല്‍ഹിയിലേക്കും സര്‍വീസ് നടത്താന്‍ സാധ്യതയുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കകം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നാലു വിമാനങ്ങള്‍ മസ്‌ക്കത്തിലേക്കും നാലു വിമാനങ്ങള്‍ ദോഹയിലേക്കും മൂന്ന് വിമാനങ്ങള്‍ റിയാദിലേക്കും സര്‍വീസ് നടത്തും. ഡല്‍ഹിയില്‍നിന്ന് ദുബയ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വഴി സര്‍വീസ് ആരംഭിക്കും. ജെറ്റ് എയര്‍വേസിന്റെ ഡല്‍ഹി അബൂദബി സര്‍വീസും ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ കുവൈത്ത്, ദോഹ, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും കണ്ണൂര്‍ വഴിയാക്കും. ഗോ എയര്‍ സര്‍വീസിന്റെ ഡല്‍ഹിയില്‍നിന്ന് മസ്‌കത്ത്, ദമാം, അബൂദബി സര്‍വീസുകള്‍ കണ്ണൂര്‍ വഴിയാക്കുമെന്നും വ്യോമയാന സെക്രട്ടറി അറിയിച്ചു.
0 Comments