സർക്കാരിന് തിരിച്ചടി: മെഡിക്കൽ പ്രവേശന ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. പ്രവേശനം നിയമപരമാക്കിയതിനെതിരേ മെഡിക്കൽ കൗണ്‍സിൽ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
സർക്കാരിന്റെ ബിൽ നിയമവിരുദ്ധമാണ്. 2016- 17 വർഷം പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെയും ഉടൻ പുറത്താക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സുപ്രീംകോടതി അറിയിച്ചു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. സുപ്രീം കോടതിയുടെ ഈ വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ഓര്‍ഡിനന്‍സിലൂടെ ഈ രണ്ടു കോളജുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. നീറ്റ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഈ വിദ്യാർഥികൾ ഒരു വർഷം പഠനം പൂർത്തിയാക്കിയെന്നും കുട്ടികളുടെ ദുരിതം പരിഹരിക്കുന്നതിനാണ് നിയമ നിർമാണം നടത്തുന്നതെന്നുമയിരുന്നു സർക്കാരിന്റെ വാദം.
0 Comments