കരുവള്ളി മുഹമ്മദ് മൗലവി(100) അന്തരിച്ചു.

കോട്ടക്കല്‍: മതപണ്ഡിതന്‍ കരുവള്ളി മുഹമ്മദ് മൗലവി(100) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലായിരുന്നു അന്ത്യം. 1918ല്‍ മലപ്പുറം കരിഞ്ചാപടിയിലാണ് ജനനം. മതവിദ്യാഭ്യാസസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഇദ്ദേഹം കേരളത്തില്‍ അറബി ഭാഷാപഠനത്തിന്റെ വളര്‍ച്ചക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ്. അറബിക് വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍, പാഠപുസ്തക രചനാ കമ്മിറ്റി കണ്‍വീനര്‍,കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സ്ഥാപകന്‍ തുടങ്ങിയ നിലകളില്‍ വിലപ്പെട്ട സംഭാവനകളര്‍പ്പി ച്ചിട്ടുണ്ട്. മുസ്‌ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ തല്‍പരനായിരുന്ന അദ്ദേഹം മലപ്പുറം ജില്ലാ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു.കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം,അറബിഉര്‍ദു സിലബസ് കമ്മിറ്റി മെമ്പര്‍, സലഫീ യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍,സി.ബി.എന്‍.പി,ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കൂടിയാലോചനാസമിതി അംഗവും വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.മലപ്പുറം മക്കരപ്പറമ്പാണ് സ്വദേശം. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
0 Comments