ദുൽക്കർ സൽമാനും ബോളിവുഡിലേക്ക്

മലയാളസിനിമാലോകത്ത് നിന്നൊരാൾ കൂടി ബോളിവുഡിലേക്ക്.. തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്ത മഹാനദി സൂപ്പർഹിറ്റായി പ്രചരണം തുടരുന്നതിനിടെയാണ് മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാർ ദുൽക്കർ സൽമാന്റെ ആദ്യ ഹിന്ദി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ദുൽക്കർ സൽമാന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പ്രദർശന തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കർവാൻ. ഓഗസ്റ്റ് 10നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദി നടൻ ഇർഫാൻ ഖാൻ, വെബ് സീരിസുകളിലൂടെ ശ്രദ്ധേയയായ മിഥില പാൽക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. രണ്ട് മൃതശരീരവുമായി പോകുന്ന മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ദുൽക്കറും കീർത്തി സുരേഷും ഒന്നിച്ച മഹാനദി എന്ന ചിത്രം തമിഴിലും തെലുങ്കിലും വലിയ വിജയമായി പ്രചരണം തുടരുകയാണിപ്പോൾ. യുഎസ് ബോക്സോഫിസിലും ആന്ധ്ര ബോക്സോഫിസിലും ചിത്രം മുന്നിലാണ്.
0 Comments