ബഡായി ബജറ്റെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടതു സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റിനെ ബഡായി ബജറ്റെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്നും ബജറ്റ് നിരാശജനകമാണെന്നും ചെന്നിത്തല ബജറ്റ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. സാമ്പത്തിക മേഖലക്ക് ഗുണകരമാവുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടില്ല് അദ്ദേഹം കുറ്റപ്പെടുത്തി.ശമ്പളപരിഷ്‌കരണം രണ്ട് വര്‍ഷമായി താമസിപ്പിച്ചിരിക്കുകയാണ്. ഏപ്രിലില്‍ ഉത്തരവിറക്കും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. കൊവിഡാനന്തര കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് കമ്മി നിരന്തരമായി വര്‍ധിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1.57 ലക്ഷമായിരുന്നു കടബാധ്യത. എന്നാല്‍ മൂന്ന് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ മൊത്തം കടബാധ്യത. കടമെടുത്ത് കേരളത്തെ മുടിക്കുകയാണ് സര്‍ക്കാര്‍. തകര്‍ന്നു കിടക്കുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു ക്രിയാത്മക നിര്‍ദേശവും ബജറ്റിലില്ല.റബ്ബറിന്റെ താങ്ങുവില യുഡിഎഫ് സര്‍ക്കാരാണ് 150 രൂപയായി നിശ്ചയിച്ചത്. വെറും 20 രൂപ മാത്രമാണ് ഇപ്പോള്‍ കൂട്ടിയത്. അത് കര്‍ഷകര്‍ വേണ്ടെന്ന് വെക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും 280 രൂപയാക്കി വര്‍ധിപ്പിക്കേണ്ടതായിരുന്നു റബ്ബര്‍ താങ്ങുവിലയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു രൂപ പോലും ചെലവാക്കാതെപോയ കുട്ടനാട് പാക്കേജ് വീണ്ടും പ്രഖ്യാപിക്കുകയാണ് ബജറ്റില്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.മൂന്ന് വ്യവസായിക ഇടനാഴികള്‍ക്ക് 5000 കോടിയാണ് നീക്കിവെക്കുന്നത്. ഓരോ വീട്ടിലും ലാപ്‌ടോപ് നല്‍കുമെന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. നൂറ് ദിന പരിപാടിയില്‍ 10 ലക്ഷം ലാപ്‌ടോപ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതു നടന്നിട്ടില്ല. ഇങ്ങനെ പ്രഖ്യാപനങ്ങളെന്തിനാണ്. കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന പറഞ്ഞു. 6000 കോടി പദ്ധതിയേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ.സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നും ഭൂമി ഏറ്റെടുക്കുമെന്നും പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതിയാണിത്. പാരിസ്ഥിതിക അനുമതി പോലും ലഭിച്ചിട്ടില്ല എന്നിരിക്കെ തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള പാഴ് വേലയാണ് ബജറ്റെന്നും ചെന്നിത്തല പറഞ്ഞു.

ഐസക് നടത്തിയ അസ്സല്‍ തള്ളാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാതെ പോകുന്ന പോക്കില്‍ ഐസക് നടത്തിയ അസ്സല്‍ തള്ളാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മൂന്നര ലക്ഷത്തിലധികം കോടി രൂപ കടം വരുത്തിവച്ചിട്ട് വയറ് നിറച്ച് പ്രസംഗം നടത്തി എന്നല്ലാതെ ബജറ്റില്‍ ഒന്നുമുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കിറ്റ് കൊടുത്ത് രക്ഷപ്പെടാന്‍ കഴിയും. എല്ലാ കാലത്തും കേരളത്തിലെ ജനങ്ങള്‍ക്ക് കിറ്റ് മാത്രം കിട്ടിയാല്‍ പോര. അവര്‍ക്ക് തൊഴിലും സമ്പത്തുമടക്കമുള്ളവ വേണമെന്നും അദ്ദേഹം പറഞ്ഞു.ഐസകിന്റെ പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ തോന്നും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ബജറ്റ് അവതരിപ്പിക്കുകയാണെന്ന്. കടംകൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. തൊഴിലില്ല. ഐടി മേഖല തകര്‍ന്നു. കാര്‍ഷിക മേഖലയെ കുറിച്ച് പറയുകയേ വേണ്ട. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു നേട്ടവും എടുത്ത് കാണിക്കാനില്ല. യുഡിഎഫ് സര്‍ക്കാരിന് ഓരോ വര്‍ഷവും നേട്ടങ്ങള്‍ എടുത്ത് കാണിക്കാനുണ്ടായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി അവസാനിക്കാന്‍ പോകുന്ന ഒരു ഭരണമാണ് ഇത്. കിഫ്ബിയില്‍ കോടി ശേഖരിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും എത്തിയില്ല. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതും നിരക്കുന്നതുമല്ല ബജറ്റെന്നും മന്ത്രി പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar