സി.പി.എമ്മിന് പന്ത്രണ്ടു മന്ത്രിമാര്‍, കെ.കെ ഷൈലജ ടീച്ചറും കെടി ജലീലും മന്ത്രിമാരാവില്ല.

തിരുവനന്തപുരം: കെ.ടി ജലീലും കെ.കെ.ഷൈലജ ടീച്ചറും മന്ത്രി സഭയിലില്ല. മലപ്പുറത്ത് നിന്ന് നേരത്തെ പറഞ്ഞുകേട്ട പേര് പൊന്നാനിയില്‍ നിന്നുള്ള നന്ദകുമാറിന്റെതായിരുന്നു. എന്നാല്‍ ഇപ്പോള്‍ താനൂരില്‍ നിന്നു വിജയിച്ച വി.അബ്ദുറഹിമാനാണ് മന്ത്രിയാകുക എന്നാണറിയുന്നത്. അതേ സമയം കെ.ടി ജലീലിനെ ഇത്തവണ പരിഗണിച്ചില്ല എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ത്തി.. പുതിയ ഇടതു മുന്നണി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാവുമെന്ന ആകാംക്ഷക്ക് ഇതോടെ അറുതിയായി. മുഖ്യമന്ത്രിയായും പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും പിണറായി വിജയനെ തന്നെ സി.പി.എം തിരഞ്ഞെടുത്തു. മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള സി.പി.എം, സി.പി.ഐ നേതൃയോഗങ്ങള്‍ അവസാനിച്ചതോടെയാണ് മന്ത്രിമാരുടെ ചിത്രങ്ങളും ഉച്ചയോടെ വ്യക്തമായത്.
സി.പി.എമ്മിന് പന്ത്രണ്ടു മന്ത്രിമാരില്‍ കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കി. ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍ തന്നെ.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പാക്കി.യുവാക്കള്‍ക്കു കൂടുതല്‍ പ്രമുഖ്യം ലഭിച്ചിട്ടുണ്ട്. എം.ബി. രാജേഷ് പുതിയ സ്പീക്കറാകും. പി.രാജീവ്, കെ.എം ബാലഗോപാല്‍, വി.എന്‍ വാസവന്‍, വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു, വീണാജോര്‍ജ്, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ എന്നിവരും മന്ത്രിമാരാകും. സി.പി.ഐ മന്ത്രിമാരുടെ പേരുകളും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചു. നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും. ഇ. ചന്ദ്രശേഖരന്‍ സി.പി.ഐയുടെ നിയമസഭാകക്ഷി നേതാവ്.
കെ.രാജന്‍, പി.പ്രസാദ്, ജെ.ചിഞ്ചുറാണി, ജി.ആര്‍ അനില്‍ എന്നിവരാണ് പുതിയ മന്ത്രിമാരെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇവര്‍ക്കുള്ള വകുപ്പുകള്‍ സത്യപ്രതിജ്ഞക്കുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
0 Comments