ശോഭാ ഗ്രൂപിന് പുതിയ ലോഗോ.അഭിമാനത്തോടെ ഖലീലുള്ള ചെംനാട്
ദുബായ്:ശോഭാ ഹര്‍ട്‌ലാന്റ് പുതിയ കാലിഗ്രാഫി ലോഗോ പരസ്യപ്പെടുത്തി, ഷൈക് സായിദ് റോഡിന്റെ ഓരങ്ങളിലെ പരസ്യ പോസ്റ്റുകളിലും, വിവിധ എമിറേറ്റ്‌സിലെ പ്രധാന റോഡരികുകളിലും നിര നിരയായി കത്തി നില്‍ക്കുന്ന ലൈറ്റ്‌ബോര്‍ഡുകളില്‍ പുതിയ ലോഗോ പ്രത്യക്ഷപ്പെടുമ്പോള്‍ മലയാളികള്‍ക്ക് ഏറെ ആഭിമാനിക്കാം.ഈ ചിത്രകലക്കു പിന്നില്‍ ഖലീലുള്ള ചെംനാട് എന്ന കലാകാരന്റെ കൈയൊപ്പാണ് പതിഞ്ഞത്. നിരവധി വര്‍ഷങ്ങളായി കാലിഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഖലീലുള്ള ചെംനാട് ഗള്‍ഫിലെ പ്രമുഖ ഭരണാധികാരികളുടെ ചിത്രങ്ങള്‍ കാലിഗ്രാഫി ചെയ്താണ് ഈ രംഗത്ത് ശ്രദ്ധേയനായത്.ശൈഖ് സായിദ് അടക്കമുള്ളവരുടെ ചിത്രങ്ങള്‍ അറബ് പത്രങ്ങളടക്കം വലിയ പ്രാധാന്യത്തോടെയാണ് അച്ചടിച്ചത്. ശോഭ ഡെവലപ്പേര്‍സ് എന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പുതിയ ലോഗോ ഗള്‍ഫിലെ പ്രമുഖ നഗരങ്ങളിലെ റോഡരികിലുള്ള അംബരചുമ്പികളായ കെട്ടിടങ്ങളില്‍ മാത്രമല്ല, പ്രദര്‍ശിപ്പിച്ചിരിക്കുന്നത്..ദുബായ് മാള്‍, എമിറേറ്റ്‌സ് മാള്‍ തുടങ്ങി പ്രധാന മാളുകളിലുമൊക്കെ പോഡിയവും അതില്‍ ഈ ലോഗോയും തിളങ്ങി നില്‍ക്കുന്നുണ്ട് എന്നത് മലയാളിയായ ഒരു കലാകാരന് വിദേശ രാജ്യത്ത് ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണ്. നിത്യവും വിവിധ മീഡിയകളിലൂടെ പരസ്യം നിരന്തരമായി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ജനമനസ്സില്‍ ഈ ലോഗോ സ്വീകാര്യമാവുന്നതും, ഇഷ്ടം കൂടുന്നതും എന്നാണ് ഖലീലുള്ളയുടെ ഭാഷ്യം. ഓരോ സ്ഥാപനത്തിന്റെയും ജെന്റര്‍ മനസ്സിലാക്കിയാണ് ലോഗോ രൂപപ്പെടുത്തുക. ലോക പ്രശസ്ത ബ്രാന്റുകള്‍ക്കും, പ്രശസ്ത കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും ചെയ്തു കൊടുക്കുന്ന ലോഗോകള്‍ അവര്‍ ലോകത്തിന്റെ മുക്കും മൂലയിലും കൊണ്ട് ചെന്നെത്തിക്കും, അതു കൊണ്ടാണ് എന്റെ മുന്‍ ലോഗോകള്‍ വളരെ പെട്ടന്ന് ജന മനസ്സുകളിലേക്കെത്തിയത്, അല്ലാതെ വരയുടെ മികവുകൊണ്ടു മത്രമല്ല എന്നും ഖലീലുള്ള ചെംനാട് പറഞ്ഞു. നകീല്‍, മദീനത് ജുമൈറ, ബുര്‍ജ് അല്‍ അറബ്, മിന അല്‍ സലാം, അല്‍ ദബൂസ്, അമാസ്, മന്ദലൂസ് തുടങ്ങിയ ലോകോത്തര കമ്പനികളുടെ ലോഗോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും അതിന്റെ പരസ്യങ്ങളുടെ നൈരന്തര്യം തന്നെയാണെന്നും ഖലീലുള്ള ചെംനാട് കൂട്ടിച്ചേര്‍ത്തു.
0 Comments