രുചിയുടെ പുതുതരംഗം സൃഷ്ടിച്ച് ഖോര്‍ഫുക്കാന്‍ റെസ്റ്റോറന്റ് ജനകീയമാവുന്നു.

ചരിത്രവും സംസ്‌ക്കാരവും സമ്മേളിക്കുന്ന പൈതൃക നഗരമാണ് ഖോര്‍ഫുക്കാന്‍. അറബ് സംസ്‌ക്കാരത്തിന്റെയും അറബ് നാഗരികതയുടെയും ഈറ്റില്ലമായ ഇവിടം വിനോദ സഞ്ചാരികളുടെ പ്രിയ ദേശമാണ്. ഖോര്‍ഫുക്കാന്‍ ബീച്ച് തന്നെയാണ് അവയില്‍ മുഖ്യം.യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അവധി ദിവസങ്ങളില്‍ ഈ മനോഹര ബീച്ചില്‍ സമയം ചെലവഴിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്ന വളര്‍ച്ച തന്നെയാണ് ഖോര്‍ഫുക്കാനിന്റെ വികസനത്തിനും ആക്കം കൂട്ടിയത്. പൈതൃക നഗരത്തിന്റെ അവശേഷിപ്പുകള്‍ കോട്ടകളായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. പ്രകൃതിയുടെ സ്വാഭാവികത കളങ്കപ്പെടുത്താതെ നിര്‍മ്മിച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ദിനേന ആയിരക്കണക്കിനു സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ജനത്തിരക്ക് വര്‍ദ്ധിച്ചതോടെ ഖോര്‍ഫുക്കാന്‍ വിപണിയിലും അതിന്റെ അലയൊലികള്‍ ദൃശ്യമായിത്തുടങ്ങി എന്നതിന്റെ തെളിവാണ് വിപണിയില്‍ ഉണ്ടായ മാറ്റങ്ങള്‍. ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് നിരവധി ഹോട്ടലുകളും താമസ സൗകര്യങ്ങളും പടുത്തുയര്‍ത്തപ്പെടുന്നുണ്ട്.ഇത്തരത്തില്‍ നിര്‍മ്മിച്ച ഖോര്‍ഫുക്കാന്‍ റെസ്റ്റാറന്റ് വിനോദ സഞ്ചാരികള്‍ക്കും സ്വദേശികള്‍ക്കുമിടയില്‍ വലിയ സ്വീകാര്യതയാണ് നേടിയത്.ഖോര്‍ഫുക്കാന്‍ പോസ്റ്റ് ഓഫീസിനും ബീച്ചിനും സമീപത്തായി ആധുനിക പ്രൗഡിയോടെ 2500 സ്‌ക്വയര്‍ഫീറ്റിലാണ് നിര്‍മ്മിച്ചത്. ചൈനീസ്, ഇന്ത്യന്‍.കോണ്‍ടിനെന്റല്‍, വിഭവങ്ങള്‍ക്കൊപ്പം പരമ്പരാഗത അറബിക് വിഭവങ്ങളും തനിമ ചോരതെ തീന്‍മേശയിലെത്തിക്കാന്‍് ഖോര്‍ഫുക്കാന്‍ റെസ്റ്റാറന്റ് ശ്രദ്ധചെലുത്തുന്നുണ്ട്. ഉപഭോക്താവിന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായും മാനിച്ചുകൊണ്ട് മൂല്ല്യങ്ങള്‍ മുറുകെപ്പിടിച്ചാണ് ഭക്ഷണ വിഭവങ്ങള്‍ തെയ്യാര്‍ ചെയ്യുന്നത്. മനുഷ്യന്റെ ആരോഗ്യത്തിന് വേണ്ടിയുള്ളതാണ് ഭക്ഷണം,അതിനാല്‍തന്നെ അവ ലാഭം മോഹിച്ച് മാത്രം ചെയ്യുന്ന ഒരു ഏര്‍പ്പാടല്ലെന്നാണ് ഹോട്ടല്‍ നടത്തിപ്പുകാരുടെ ചിന്ത. ആമാശയത്തിനുള്ളതാണ് ഭക്ഷണമെങ്കിലും മനസ്സുകൂടി നിറയ്ക്കാന്‍ കഴിയുക എന്നതാണ് ഒരു സ്ഥാപനത്തിന്റെ വിജയരഹസ്യമെന്ന് അവര്‍ പറഞ്ഞു. നിരവധി വര്‍ഷത്തെ വ്യാപാര പരിചയമുള്ള തലശ്ശേരി പാനൂര്‍ പൂക്കോം സ്വദേശികളായ ഫസില്‍ മൂസ,റഈസ് മൂസ,നിസാര്‍,മുജീബ്, കോഴിക്കോട് വില്ല്യാപ്പള്ളി കായക്കൂല്‍ സ്വദേശി ലത്തീഫ് കായക്കൂല്‍ എന്നിവരാണ് ഖോര്‍ഫുക്കാന്‍ വിപണിയുടെ മുഖഛായതന്നെ മാറ്റിയ ഹോട്ടല്‍ സംരംഭത്തിനു പിന്നില്‍. അറബിക് പരമ്പരാഗത ഭക്ഷണത്തിന്നാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. ഫാമിലികള്‍ക്കായുള്ള ഹോട്ടലിന്റെ പ്രത്യേക ഏരിയയുടെ അകത്തളങ്ങള്‍ മനോഹരമാക്കിയത് ഖോര്‍ഫുക്കാനിലെ പ്രമുഖ ടൂറിസ്റ്റ് സഥലങ്ങളുടെ മാതൃക സൃഷ്ട്ടിച്ചുകൊണ്ടാണ്. വിനോദ സഞ്ചാരികള്‍ കാണേണ്ട പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളുടെയും ചിത്രവും വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറബിക് മജ്‌ലിസ് ഏതൊരാള്‍ക്കും ഏകാന്തത നല്‍കുന്ന അന്തരീക്ഷത്തിലാണ് സംവ്വിധാനിച്ചിരിക്കുന്നത് .
അറബിക് ഭക്ഷ്യ വിഭവങ്ങള്‍ക്കാണ് ഏറെ പ്രാധാന്യവും പ്രാമുഖ്യവും നല്‍കിയിരിക്കുന്നത് എങ്കിലും ഏതൊരാള്‍ക്കും തങ്ങളുടെ ബജറ്റിന് താങ്ങാവുന്ന വിലയാണ് ഈടാക്കുന്നത്. അറബിക് ട്രെഡീഷണല്‍ ഭക്ഷണത്തില്‍ റൈസുകളാണ് ഇവിടുത്തെ മുഖ്യ വിഭവം.ബുഹാരി റൈസ്,മന്തി റൈസ്,സ്‌പെഷല്‍ വൈറ്റ് റൈസ്,ബിരിയാണി റൈസ്,തലശ്ശേരി ദം ബിരിയാണി,മജ്ബൂസ്,സഫ്‌റോണ്‍ റൈസ്,മട്ടണ്‍ മന്തി റൈസ്,മട്ടണ്‍ മത്ഫൂന്‍,ചിക്കന്‍ മത്ഫൂന്‍,ചിക്കന്‍ മന്തി എന്നിവ പരമ്പരാഗത രുചിയോടെ ഖോര്‍ഫുക്കാന്‍ റെസ്റ്റോറന്റില്‍ ആസ്വദിക്കാം.ഉപഭോക്താക്കളുടെ ആവശ്യാനുസരണം മുഴുവന്‍ ആടിനേയും ഖൂസിയാക്കി തെയ്യാര്‍ ചെയ്ത്‌കൊടുക്കുന്നതാണ്. ലോകത്തില്‍ തന്നെ ഏറ്റവും ഗുണമേന്മയുള്ള മത്സ്യമെന്ന ഖ്യാതി നേടിയ ഒമാനിലെ കസബില്‍ നിന്നുള്ള മത്സ്യങ്ങളാണ് ഹോട്ടലില്‍ പാകം ചെയ്യുന്നത്. കസബിലെ അറൂസ് മുസണ്ടം,സദാ മുസണ്ടം എന്നീ റസ്റ്ററന്റുകളുടെ നടത്തിപ്പിലൂടെ പരിചയസമ്പന്നരായ ടീം തന്നെയാണ് ഖോര്‍ഫുക്കാന്‍ റെസ്റ്ററന്റിന്റെയും പിന്നണിയിലുള്ളത്. ഗള്‍ഫിലെ പാലസുകളിലും ഹോട്ടലുകളിലും നിരവധി വര്‍ഷത്തെ പാചക തൊഴില്‍ പരിചയമുള്ള സാദിഖിന്റെ നേതൃത്വത്തിലുള്ള പാചകക്കാരാണ് രുചിക്കൂട്ടുകള്‍ തെയ്യാറാക്കി തീന്‍മേശയിലെത്തിക്കുന്നത്. സാദിഖ് സ്ഥാപന നടത്തിപ്പിലെ സഹകാരി കൂടിയാണ്.ഉയര്‍ന്ന ഗുണ നിലവാരമുള്ള ഭകഷ്യ വസ്തുക്കള്‍ ഉപയോഗിച്ച് ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തെയ്യാര്‍ചെയ്യുന്ന വിഭവങ്ങള്‍ പുതിയ രുചി പ്രധാനം ചെയ്യുമെന്ന നടത്തിപ്പുകാരുടെ അവകാശവാദം ശരിവെക്കുന്നതാണ് സ്ഥാപനത്തിന്ന് കുറഞ്ഞകാലം കൊണ്ട് കൈവന്ന ജനപ്രീതി സാക്ഷ്യപ്പെടുത്തുന്നത്. ഖോര്‍ഫുക്കാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ചെയ്താല്‍ ഖോര്‍ഫുക്കാന്റെ നിശ്ചിത പരിധിക്കുള്ളില്‍ എത്തിച്ചുകൊടുക്കുമെന്ന് ലത്തീഫ് കായക്കൂല്‍ അറിയിച്ചു.



0 Comments