വിദേശത്ത് നിന്ന് പ്രവാസി ചിട്ടിയിൽ എങ്ങനെ പങ്കാളിയാകാം

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങും നട്ടെല്ലുമായ പ്രവാസികൾക്ക് ആദായവും സാമ്പത്തികസുരക്ഷയും ഉറപ്പ് വരുത്തി സംസ്ഥാനത്തിന്‍റെ വികസനക്കുതിപ്പിൽ പങ്കാളിയാക്കുക എന്ന ഉദേശ്യത്തോടെ ആരംഭിക്കുന്ന പ്രവാസി ചിട്ടികളുടെ രജിസ്‌ട്രേഷൻ ഈ മാസം 12 ന് ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയിൽ യുഎയിലെ പ്രവാസികൾക്കാണ് ചിട്ടിയിൽ ചേരാനാകുക.ലോകത്തിന്‍റെ ഏത് ഭാഗത്തിരുന്നും ഓൺലൈനിലൂടെ ചിട്ടിയുടെ ഭാഗമാകാനും ലേലത്തിൽ പങ്കുകൊള്ളാനും സാധിക്കും.
വിദേശത്ത് നിന്ന് എങ്ങനെ ചിട്ടിയിൽ പങ്കാളിയാകാം
പാസ്പോർട്ട് വിസയുടെ പകർപ്പ് സഹിതം ഓൺലൈനായി അപേക്ഷിക്കാം.
കെഎസ്എഫ്‌ഇയുടെ മൊബൈൽ ആപ്പ്, പേമെന്‍റ് ഗേറ്റ്‌വേകൾ തുടങ്ങിയവ വഴി ഓൺലൈനായി പണം അടയ്ക്കാം.
ലേലസമയം മുൻകൂട്ടി നിക്ഷേപകരെ അറിയിക്കും.
സ്‌മാർട്ട് ഫോൺ വഴി നേരിട്ടെത്തി ലേലം വിളിക്കുന്നത് പോലെ തന്നെ ലേലത്തിൽ പങ്കെടുക്കാം.
പണം കൈപ്പറ്റാൻ ലളിതമായ നടപടി ക്രമങ്ങൾ…
ഈടായി നാട്ടിലെ ഭൂമിയോ സ്വർണമോ നൽകാം.
നാട്ടിലെ അടുത്ത ബന്ധുക്കളെ ആരെയെങ്കിലും ജാമ്യത്തിനായി നിർദേശിക്കാം.
നിർദേശിക്കപ്പെടുന്ന വ്യക്തിക്ക് കെഎസ്എഫ്ഇയുടെ ഏത് ശാഖയിലും എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാം.
പരാതികൾ പരിഹരിക്കാൻ 24 മണിക്കൂറും വിർച്വൽ ഓഫീസ്
പ്രവാസിച്ചിട്ടികള്‍ക്കായി ഇന്‍ഫോപാര്‍ക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ ഓഫീസില്‍ വിളിച്ച് പരാതി അറിയിക്കുകയോ സംശയനിവാരണം നടത്തുകയോ ചെയ്യാം.
0 Comments