ശുക്കൂര്‍ കിനാലൂരിന് അമേരിക്കയിലെ കിംഗ്‌സ് യുണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്

ദോഹ:ഖത്തറിലെ പ്രമുഖ സംറംഭകനും അക്കോണ്‍ ഗ്രൂപ്പ് വെഞ്ചേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശുക്കൂര്‍ കിനാലൂരിന് അമേരിക്കയിലെ കിംഗ്‌സ് യുണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി സ്‌മോള്‍ ആന്റ് മീഡിയം ബിസിനസുകള്‍ പടുത്തുയര്‍ത്തുകയും ഗള്‍ഫിലും കേരളത്തിലും നിരവധി പേരെ സംരംഭകരാക്കി ഉയര്‍ത്തുകയും ചെയ്തത് പരിഗണിച്ചാണ് ശുക്കൂര്‍ കിനാലൂരിനെ അമേരിക്കയില്‍ വെച്ച് ഡിലിറ്റ് നല്‍കി ആദരിച്ചതെന്ന് യുണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ.സെല്‍വിന്‍ കുമാര്‍ പറഞ്ഞു.
ഒരു സംരംഭകന്‍ എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹം സമൂഹത്തിന് ചെയ്ത് കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണ്. ജീവിതത്തിന്റെ വിവിധ തുറകളില്‍ മികച്ച സേവനം ചെയ്യുന്നവരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് കിംഗ്‌സ് യുണിവേഴ്‌സിറ്റി ഡിലിറ്റ് ബിരുദം സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാഷിങ്ങ്ടണ്‍ നാഷണല്‍ ഹാര്‍ബറിലെ എ.സി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡിലിറ്റ് സമ്മാനിച്ചു. മേരിലാന്റ് അറ്റോര്‍ണി ജനറല്‍ തോമസ് ആക്‌സിലി,ഡോ.ഒല്‍ഗ സെക്ലോവ,സേവ്യര്‍ നായകം ഐ.എ.എസ്,ഡോ. ശാന്തി ഉമകന്തം തുടങ്ങിയവര്‍ സംബന്ധിച്ചു.കോഴിക്കോട്  ജില്ലയില്‍ ബാലുശ്ശേരിക്കടുത്ത കിനാലൂരിലെ അറിയപ്പെടുന്ന പുത്തലത്ത് കുടുംബത്തില്‍ പരേതനായ പുത്തലത്ത് അബൂട്ടി ഹാജിയുടേയും ആയിഷയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി 1962 ലാണ് ശുക്കൂര്‍ ജനിച്ചത്.
സാമൂഹിക,സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായ ശുക്കൂര്‍ കിനാലൂര്‍ ഗള്‍ഫ് കിനാലൂര്‍ കമ്മിറ്റി,ഫാമിലി ട്രസ്റ്റായ സാസ് ഫൗണ്ടേഷന്‍ എന്നിവയുടെ ചെയര്‍മാനാണ്. നേരത്തെ പ്രവാസി ദൂതന്‍ മാസികയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു.എളേറ്റില്‍ വട്ടോളി പുതുക്കിടി ഫൗസിയയാണ് ഭാര്യ.ഷബീര്‍,ഷജീര്‍,ഹാഷിം,സല്‍വ എന്നിവര്‍ മക്കളും ആഷ്‌ന മരുമകളാണ്.

ഫോട്ടോ: വാഷിങ്ങ്ടണിലെ മാരിയറ്റ് എ.സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കിംഗ്‌സ് യുണിവേഴ്‌സിറ്റി ശുക്കൂര്‍ കിനാലൂരിനെ ഡി ലിറ്റ് നല്‍കി ആദരിക്കുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar