കിം ജോങ് ഉന്‍ ചൈനയിലെത്തിയതായി സ്ഥിരീകരിച്ചു

ബെയ്ജിങ്: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ചൈനയിലെത്തിയതായി സ്ഥിരീകരിച്ചു. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ആണ് സ്ഥിരീകരണം നടത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തി. ആണവനിരായുധീകരണത്തിന് കിം പ്രതിജ്ഞയെടുത്തതായി ചൈന അറിയിച്ചു.ഔപചാരികമായ സന്ദര്‍ശനമായിരുന്നെന്ന് കിം ജോങ് ഉന്‍ പ്രതികരിച്ചു. ഷി ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്തിയെന്നും രണ്ടു പാര്‍ട്ടികളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയതെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര പ്രശ്‌നങ്ങളും കൊറിയന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതും ചര്‍ച്ചയായെന്നും കിംജോങ് ഉന്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര കൊറിയയുടെ പ്രത്യേക ട്രെയിനിലാണ് കിം ചൈനീസ് തലസ്ഥാനമായ ബെയ്ജിങില്‍ എത്തിയത്. കിം ഏപ്രിലില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും മെയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്താനിരിക്കേയാണ് സന്ദര്‍ശനം. 2011ല്‍ അധികാരമേറ്റ ശേഷം ആദ്യമായാണു കിം വിദേശ സന്ദര്‍ശനം നടത്തുന്നത്. കിം ജോങ് രണ്ടാമനും അദ്ദേഹത്തിന്റെ പിതാവ് കിം ജോങ് ലിയും മുമ്പ് ചൈന സന്ദര്‍ശിച്ചതും ട്രെയിനിലായിരുന്നു.
0 Comments