കോവിഡ് 19 വ്യാപനം ആശങ്കയോടെ ലോകരാജ്യങ്ങള്‍

കൊറോണ വൈറസ് വ്യാപനം അതിവേഗം നടക്കുന്നതായി ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ചതോടെ ലോകം കടുത്ത ആശങ്കകളിലേക്ക് നീങ്ങുന്നു.ലോകത്താകമാനം ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 3300 ആയി. 96,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 148 ആയി. ഇതോടെ, ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണ സംഖ്യ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രാജ്യമായി ഇറ്റലി. 41 പേരാണ് കഴിഞ്ഞദിവസം രോഗബാധയെ തുടര്‍ന്ന് മരിച്ചത്.ചൈനയില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ കുറവ് വന്നിട്ടുണ്ട്. രോഗം പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ 107 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 2900 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ 37 പേര്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചു.
ഡല്‍ഹിയില്‍ ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. തായ്ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ യാത്ര ചെയ്ത വ്യക്തിയിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നു അധികൃതര്‍ പറഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. 16 ഇറ്റാലിയന്‍ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്.കൊറോണ വൈറസ് വ്യാപിക്കാനിടയാക്കുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 148 ആയി. ഇതോടെ, ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണ സംഖ്യ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രാജ്യമായി ഇറ്റലി. 41 പേരാണ് കഴിഞ്ഞദിവസം രോഗബാധയെ തുടര്‍ന്ന് മരിച്ചത്.ചൈനയില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ കുറവ് വന്നിട്ടുണ്ട്. രോഗം പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ 107 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 2900 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ 37 പേര്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar