കുമളി-തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രാമനാട്ടുകര അഴിഞ്ഞിലം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.

കൊണ്ടോട്ടി: തമിഴ്‌നാട് ദിണ്ടിഗലിലെ കുമളി-തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രാമനാട്ടുകര അഴിഞ്ഞിലം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ അഴിഞ്ഞിലം ജുമാമസ്ജിദിനു സമീപം കളത്തില്‍തൊടി പരേതനായ കുഞ്ഞഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുല്‍റഷീദ്(42), ഭാര്യ റസീന(35), മക്കള്‍ ലാമിയ തസ്‌നീം(13), ബാസില്‍ റഷീദ്(12) എന്നിവരാണ് മരിച്ചത്. റഷീദിന്റെ ഇളയ മകന്‍ ഫായിസ് (12), സുഹൃത്ത് അരീക്കോട് സ്വദേശി ആലഞ്ചേരി മുഹമ്മദിന്റെ മകന്‍ ആദില്‍(12) എന്നിവരെ പരുക്കുകളോടെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേനിക്കടുത്ത് വെറ്റിലക്കുണ്ടില്‍ ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘോതത്തില്‍ കാര്‍പൂര്‍ണമായും തകര്‍ന്നു.നാട്ടുകാരും പൊലിസും വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. നാലു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഡിണ്ടിഗല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തി ഖബറടക്കും.
ചെന്നൈയില്‍ ആശിഖ് എന്റര്‍ പ്രൈസസ് കമ്പനിയില്‍ സൂപ്പര്‍വൈസറായ അബ്ദുല്‍റഷീദ് കഴിഞ്ഞ 23നാണ് മടങ്ങിയത്. സ്‌കൂള്‍ അടച്ചതോടെ ഭാര്യയും കുട്ടികളും ചെന്നൈയിലേക്ക് പോയിരുന്നു. കൊടൈക്കനാലിലേക്ക് കമ്പനിവക വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഒരുവര്‍ഷം മുന്‍പാണ് അഴിഞ്ഞിലത്ത് വീട്‌വച്ച് താമസമാക്കിയത്. അപകട വാര്‍ത്തയറിഞ്ഞ് കുടുംബങ്ങളും നാട്ടുകാരും തേനിയിലെത്തിയിട്ടുണ്ട്.സമസ്ത പ്രവര്‍ത്തകനായിരുന്നു മരിച്ച അബ്ദുല്‍റഷീദ്. ഫാത്തിമക്കുട്ടിയാണ് റഷീദിന്റെ മാതാവ്.സഹോദരങ്ങള്‍: അബ്ദുള്‍ ജലീല്‍(ദമാം), നഫീസ.
0 Comments