മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു.

ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11 മണിയേടെ ഐസ്വാളിലെ രാജ്ഭവനിൽ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ്ങിനു മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മിസോറാമിന്‍റെ 23-ാം ഗവർണറും രണ്ടാം മലയാളി ഗവർണറുമാണ് ബിജെപി കേരള സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ.
മുഖ്യമന്ത്രി ലാല്‍ തന്വാല, മന്ത്രിമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.വി. ലുണ, പ്രഭാരി പവന്‍ ശർമ തുടങ്ങിയവർ കുമ്മനത്തിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അദ്ദേഹം സംസ്ഥാന പൊലീസിന്‍റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. റിട്ടയേഡ് ലഫ്. ജനറൽ നിർഭയ് ശർമയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നായിരുന്നു കുമ്മനത്തെ ഗവർണറായി നിയമിച്ചത്.
0 Comments