കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നേഴ്‌സ് മോചിതയായി നാട്ടിലെത്തി
കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നേഴ്‌സ് മോചിതയായി നാട്ടിലെത്തി. വയനാട് പുല്‍പ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് നാട്ടില്‍ തിരിച്ചെത്തിയത്.
നഴ്‌സിംഗ് ജോലി വാഗ്ദാനം വിശ്വസിച്ച് ആണ് സോഫിയ ദുബൈയിലേക്ക് പോയത്.
എന്നാല്‍ അവിടെ ഹോം നഴ്‌സിന്റെ ജോലി മാത്രം ലഭിച്ചു. ഇതിനെ സോഫിയ എതിര്‍ത്തു. ഇതേ തുടര്‍ന്ന് കുവൈറ്റിലേക്ക് കൊണ്ടുപോവുകയും അവിടെ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു.
അടുത്ത വീട്ടിലെ ഒരു മലയാളി സ്ത്രീയുടെ ഫോണില്‍ നിന്നും സോഫിയ ശബ്ദ സന്ദേശം അയച്ചപ്പോഴാണ് ബന്ധുക്കള്‍ ഇക്കാര്യം മനസിലാക്കുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കത്ത് വിദേശകാര്യ മന്ത്രാലയം കുവൈറ്റ് സര്‍ക്കാരിന് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ കുവൈറ്റിലെ മലയാളി സംഘടനകളുമായും എംബസിയുമായും ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് കുവൈറ്റ് തൊഴില്‍ വകുപ്പ് സോഫിയയെ കണ്ടെത്തുകയായിരുന്നു.
സോഫിയയെ നാട്ടിലേക്ക് തിരിച്ചയച്ച വിവരം കുവൈറ്റ് തൊഴില്‍ വകുപ്പ് അധികൃതര്‍ ഇ മെയിലുടെ മുഖ്യമന്ത്രിയെ അറിയിച്ചു.
0 Comments