ഭൂമിയിടപാട്: കർദിനാളിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു
കൊച്ചി: സിറോ മലബാര്‍ സഭയിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുയർന്ന പരാതിയില്‍ മേജർ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കളമശേരിയിലെ സെന്‍റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോഷി പുതുവ, ആര്‍ച്ച് ബിഷപ് ഹൗസിലെ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ സാജു വര്‍ഗീസ് എന്നിവരാണ് രണ്ടു മുതൽ നാലുവരെയുള്ള പ്രതികള്‍.
അതിരൂപതയിലെ ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തുടർ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം തേടുകയും കേസെടുക്കാമെന്ന് മറുപടി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇപ്പോൾ എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്തത്. ഐപിസി 420 (നേട്ടത്തിനായി വഞ്ചന), 402 (വിശ്വാസ വഞ്ചന), 406 (ചതി), 120ബി (ഗൂഢാലോചന) എന്നീ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
0 Comments