മരുന്നില്ലാതെ പ്രമേഹം, കൊളസ്ര്‌ടോള്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് വിട

മാരക രോഗങ്ങള്‍ക്കു വിട,പുതിയ ഭക്ഷണ രീതി സ്വീകരിക്കുക…

: അമ്മാര്‍ കിഴുപറമ്പ്‌ :

ആധുനിക മനുഷ്യന്റെ സകല അസുഖങ്ങള്‍ക്കും കാരണം ആഹാരത്തിലുള്ള അമിത താല്‍പ്പര്യവും ഫാസ്റ്റ് ഫുഡ് സംസക്കാരവുമാണെന്ന് എല്ലാ വൈദ്യശാസ്ത്ര ശാഖയും സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. എങ്ങനെ ഭക്ഷണം കഴിക്കണം, എന്ത് കഴിക്കണം ,എപ്പോള്‍ കഴിക്കണം എന്നത് ആര്‍ക്കും അറിഞ്ഞുകൂട. ജീവിത ശൈലീരോഗങ്ങള്‍ എന്ന ഓമനപ്പേരില്‍ കേരളം ഇന്നു ജീവിതവും താമസവും വന്‍കിട ആശുപത്രികളിലേക്ക് മാറ്റിയിരിക്കയാണ്. ന്യൂ ജെന്‍ തലമുറ ഫാസ്റ്റ് ഫുഡിന്റെ ചതിക്കുഴിയില്‍ വീണ് ആരോഗ്യം ക്ഷയിച്ച് യുവത്വത്തില്‍ തന്നെ വാര്‍ദ്ധക്യം വന്ന് അകാല ചരമം പ്രാപിക്കുകയാണ്. മാരക രോഗങ്ങള്‍ പ്രായ ഭേദമന്യേ മലയാളിയെ സാമ്പത്തികമായും ശാരീരികമായും മാനസികമായും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. പഠിച്ചത് എഞ്ചിനീയറിംഗ് ആണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ രംഗത്തിനു വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കയാണ് കേരള പി ഡബ്ല്യു ഡിയില്‍ നിന്നും സീനിയര്‍ എഞ്ചിനീയറായി വിരമിച്ച മലപ്പുറം ജില്ലയിലെ അരീക്കോട്ടെ എന്‍.വി ഹബീബ് റഹ്മാന്‍.വിദേശങ്ങളില്‍ പ്രചുരപ്രചാരം സിദ്ധിച്ച ഭക്ഷണ രീതി മലയാളിക്കു സുപരിചിതമാക്കി അവരെ രോഗ പീഢകളില്‍ നിന്നും മുക്തരാക്കാനുള്ള സൗജന്യ സേവന പ്രവര്‍ത്തനത്തിനു ആളും പിന്തുണയും വര്‍ദ്ധിച്ചു വരികയാണ് ഇപ്പോള്‍. തമിഴ് നാട്ടില്‍ ഏകദേശം അഞ്ചര ലക്ഷത്തോളം പേര്‍ ഈ കൂട്ടായ്മയുടെ ഭാഗണാണിപ്പോള്‍.കേരളത്തില്‍ ഏകദേശം മുവ്വായിരത്തോളം പേര്‍ ഭക്ഷണ രീതി അവലംബിച്ച് രോഗമുക്തി നേടികക്കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള അഞ്ഞൂറോളം പേര്‍ കോഴിക്കോട് ഒത്തുകൂടിയത് ചില നല്ല അനുഭവങ്ങള്‍ പങ്കു വെക്കാനായിരുന്നു. ചാനലുകളും പത്രമാധ്യമങ്ങളും തമസ്‌കരിച്ച ആ ഒത്തുചേരലിന്റെ പ്രത്യേകത അവിടെ വന്നവരെല്ലാം ജീവിതത്തില്‍ തങ്ങളിപ്പോള്‍ അനുഭവിക്കുന്ന രോഗമുക്തിയുടെ സന്തോഷം പങ്കുവെക്കാനാാണ് എന്നതാണ്. പ്രമേഹം, അമിത വണ്ണം, കൊളസ്‌ട്രോള്‍ ,ബ്ലോക്ക് എന്നിവ കൊണ്ട് രോഗികളായവര്‍ മാത്രമാണ് അവിടെ വന്നത്. ജീവിതകാലം മുഴുവന്‍ മരുന്ന് കൂടെ കരുതണമെന്ന് വൈദ്യ ശാസ്ത്രം കുറിപ്പു നല്‍കിയവര്‍ ഇന്നു മരുന്ന് ഉപേക്ഷിച്ചരിക്കുന്നു.ലാബുകളില്‍ രക്ത പരിശോധന നടത്തി തങ്ങള്‍ക്ക് കൊളസ്ട്രാളും, ഷുഗറും കുറഞ്ഞിരിക്കുന്നു എന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു മരുന്നും കഴിക്കാതെ ഭക്ഷണം നിയന്ത്രിച്ചും ഭക്ഷണ രീതി മാറ്റിയും രോഗങ്ങളെ ശരീരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയ അഞ്ഞൂറോളം പേര്‍ സന്തോഷം പങ്കു വെച്ചപ്പോള്‍ കേള്‍ക്കാന്‍ എത്തിയവര്‍ക്കും അത്ഭുതവും സന്തോഷവും കൈവന്നു. യാതൊരു പരസ്യവും ഇല്ലാതെ കേട്ടറിഞ്ഞും അന്വേഷണം നടത്തിയും ഈ പാത പിന്‍പറ്റിയവര്‍ തങ്ങളെപ്പോലെ കഷ്ടപ്പെടുന്ന മറ്റുള്ളവരും സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
എന്നാഗ്രഹിച്ചാണ് ഒത്തു ചേര്‍ന്നത്. .ഡോക്ടര്‍ എം കെ മുനീര്‍ സ്വന്തം അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ പ്രമുഖ ടെക്‌സ്റ്റൈല്‍ ഉടമ തോട്ടത്തില്‍ റഷീദ് അദ്ധ്യക്ഷം വഹിച്ചു. മുഹമ്മദ് അലി സൂര്യ,ഡോ.ഉമര്‍,ഡോ.മൊയ്തീന്‍,ലുഖ്മാന്‍ അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.എഞ്ചിനീയര്‍ എന്‍.വി ഹബീബ് റഹ്മാന്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി.പ്രമേഹം,പൊണ്ണത്തടി,ഹൃദ്രോഗങ്ങള്‍,സ്‌ട്രോക്ക്,മറവി രോഗം,വൃക്കരോഗങ്ങള്‍, അര്‍ബുദം,തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനുംസുഖപ്പെടുത്താനും ഉപയുക്തമായ ആഹാര രീതിയാണ് എല്‍ സി എച്ച് എഫ്. എന്ന് എഞ്ചിനീയര്‍ എന്‍.വി ഹബീബ് റഹ്മാന്‍ പറഞ്ഞു.

ഡോ.എംകെ മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു…..എഞ്ചിനീയര്‍ എന്‍ വി ഹബീബ് റഹ്മാന്‍ ക്ലാസെടുക്കുന്നു

ലോകമാകെ പ്രചാരം നേടി വരുന്ന ലോ കാര്‍ബോ ഹൈ ഫാറ്റ് (കെറ്റോജനിക് ഡയറ്റ് ) എന്നത് ഒരു ചികിത്സാ രീതിയല്ല, ഭക്ഷണ രീതിയാണ്. ലോ കാര്‍ബോ ഹൈ ഫാറ്റ് (എല്‍ സി എച്ച് എഫ്.) എന്നാല്‍ അന്നജങ്ങള്‍ കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണ രീതിയാണ്.കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി വൈദ്യശാസ്ത്ര ലോകംനമ്മോട് കല്‍പ്പിച്ചത് കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കാനായിരുന്നു.എന്നാല്‍ ഈ കാലയളവിലാണ് പ്രമേഹം,പൊണ്ണത്തടി, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, മറവി രോഗം,വൃക്കരോഗങ്ങള്‍,അര്‍ബുദം,തുടങ്ങിയവ പതിന്മടങ്ങ് വര്‍ദ്ധിച്ചത് എന്നാണ് എല്‍ സി എച്ച് എഫ് പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നത്. ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന പഠന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. നമ്മുടെ ഭക്ഷണ രീതി തെറ്റായിരുന്നു എന്നാണ് ഇപ്പോഴത്തെ പഠനങ്ങള്‍ വെളിപ്പടുത്തുന്നത്.

എല്‍ സി എച്ച് എഫ എന്നാല്‍ എന്ത്.
നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണോ, അമിത വണ്ണമുള്ള ആളാണോ,ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, സ്‌ട്രോക്ക് തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ ഉള്ള ആളാണോ, അല്ലെങ്കില്‍ സാധ്യത ഉള്ള ആളാണോ,ഹൈപ്പോ തൈറോയിസം പി.സി,ഒ,ഡി,സൈനസൈറ്റിസ്, സ്‌പോണ്ടിലോസിസ്,തുടങ്ങിയവ നിങ്ങളെ ബുദ്ധിമുട്ടിക്കു്‌നനുണ്ടോ, എങ്കില്‍ താങ്കളുടെ പ്രയാസങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരമാണ് എല്‍ സി എച്ച് എഫ്. മരുന്നുകളും സര്‍ജറിയും കഠിനമായ വ്യായാമ മുറകളും ഇല്ലാതെ,ചെലവില്ലാതെ മേല്‍പ്പറഞ്ഞ രോഗങ്ങളെ അകറ്റി നിര്‍ത്താനും രോഗം ബാധിച്ചവരെ സുഖപ്പെടുത്താനും ഉള്ള ലളിതമായ, പ്രകൃതിക്ക് യോജിച്ച ആഹാര ക്രമീകരണത്തിലൂടെയുള്ള ചികിത്സാരീതിയാണ് എല്‍ സി എച്ച് എഫ് ഡയറ്റ്.

വെളിച്ചെണ്ണ, ബട്ടര്‍, നെയ്യ്, ഒലീവെണ്ണ, ബീഫ്,മട്ടന്‍, മത്സ്യം മുട്ട, നട്ട്‌സ്, പച്ചക്കറി എന്നിവ കഴിക്കണം
വാഴപ്പഴം,മാങ്ങ,ചക്ക തുടങ്ങിയ മധുരമുള്ള എല്ലാ പഴങ്ങളും ഒഴിവാക്കുക.
ബട്ടര്‍ഫ്രൂട്ട്,സ്‌ട്രോബറി തുടങ്ങിയവ കഴിക്കാം.പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കാം.

എല്ലാ വിധ ധാന്യങ്ങളും കിഴങ്ങുകളും മധുര മുള്ള പഴങ്ങളും പഞ്ചസാരയും ഇവ ഉപയോഗിച്ചുള്ള എല്ലാ ഭക്ഷണങ്ങളും  പലഹാരങ്ങള്‍, ബേക്കറി,ചോറ്,ചപ്പാത്തി തുടങ്ങി ഒഴിവാക്കണം.
ഭക്ഷണത്തിന്റെ അളവ് പരമാവധി കുറക്കുക,ഭക്ഷണങ്ങള്‍ തമ്മിലുളള ഇടവേള പരമാവധി വര്‍ധിപ്പിക്കുക,അന്നജങ്ങള്‍ ഏകദേശം പൂര്‍ണമായി വര്‍ജിക്കുക എന്നിവയാണ് ഈ ചികിത്സാ രീതി ശീലിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്.

ഒരു ദിവസത്തെ ഭക്ഷണം ഇങ്ങനെ നമുക്ക് ക്രമീകരിക്കാം.
പ്രാതല്‍: ബട്ടര്‍ ചേര്‍ത്ത കോഫി.ബദാം ( പത്തോ പതിനഞ്ചോ എണ്ണം നട്ട്‌സ്, ഓംലറ്റ് അല്ലെങ്കില്‍ ബുള്‍സൈ രണ്ട് കോഴിമുട്ടകൊണ്ട്.
ഉച്ചക്ക് .. ബീഫ് / മട്ടന്‍ / മീന്‍ പൊരിച്ചതും ഒലീവൊയില്‍ ഒഴിച്ച സലാഡും
വൈകുന്നേരം.. കട്ടന്‍ ചായ / കോഫി മധുരമില്ലാത്തത്,നട്ട്‌സ്
രാത്രി … ഇറച്ചി/മീന്‍ / മുട്ട പൊരിച്ചതും സലാഡും

കോഴിക്കോട് അനുഭവങ്ങള്‍ വിവരിക്കാനെത്തിയ ജനങ്ങള്‍……………………………………..

ദിവസവും പല സമയത്തായി മൂന്നോ നാലോ ലിറ്റര്‍ ശുദ്ധ വെള്ളം കുടിക്കുക.
ആദ്യ ദിവസങ്ങളില്‍ നേരിയ തലവേദന ക്ഷീണം എന്നിവ ഉണ്ടാകും. പെട്ടെന്നു തന്നെ ശരീരം അതിനോട് പൊരുത്തപ്പെടുന്നതാണ്. ഈ ചികിത്സാ രീതി തുടങ്ങുന്ന ദിവസം രക്തപരിശോധന നടത്തി ഫലം സൂക്ഷിക്കേണ്ടതാണ്. ഒന്നോ രണ്ടോ ആഴ്ച്ചകൊണ്ട് ശരീരത്തില്‍ മാറ്റങ്ങള്‍ പ്രകടമാവുന്നതാണ്.കൂടുതല്‍ അരിയുന്നതിന്നായി ഈ നമ്പറില്‍ വിളിക്കുക.

എഞ്ചിനീയര്‍ എന്‍.വി ഹബീബ് റഹ്മാന്‍   944 71  500 38

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar