ലെബനന്‍ സ്‌ഫോടനം മരണം 80 കടന്നു.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിനെ നടുക്കിയ ഉഗ്ര സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ 80 പിന്നിട്ടു. നാലായിരത്തില്‍ അധികം പേര്‍ക്ക് മാരക പരിക്കേറ്റു.മരണനിരക്ക് ഇനിയും ഉയരുമെന്നും പരുക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നും ലെബനന്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി. സ്‌ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല.
ബെയ്‌റൂത്തിലെ വന്‍ സ്‌ഫോടനത്തിന് കാരണമായത് 2750 ടണ്‍ അമോണിയം നൈട്രേറ്റ്. സ്വകാര്യ കമ്പനിയുടെ ഗോഡൗണില്‍ സൂക്ഷിച്ച അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്ന്ാണ് പ്രാഥമിക നിഗമനം. വൈകിട്ടോടുകൂടിയായിരുന്നു ബെയ്‌റൂത്തിനെ പിടിച്ചു കുലുക്കിയ സ്‌ഫോടനം. തുറമുഖത്തിനടുത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് ആദ്യ സ്‌ഫോടനം. തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്‌ഫോടനവും നടന്നു.
സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലെബനന്‍ പ്രധാനാമന്ത്രി ഹസന്‍ ടിയാബ് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനുള്ളില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന് പ്രധാമന്ത്രി നല്‍കിയ നിര്‍ദേശം. മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


0 Comments