പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലീന മരിയ പോള്‍

കൊച്ചിയിലെ നക്ഷത്ര ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് കേസില്‍ നടി ലീന മരിയ പോള്‍ പൊലീസിന് മൊഴി നല്‍കി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ലീന പറഞ്ഞു. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരിലാണ് ഭീഷണിയെന്നും മൊഴിയില്‍ പറയുന്നു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു മൊഴി നല്‍കല്‍. തിങ്കളാഴ്ച വൈകിട്ടോടെ കൊച്ചിയില്‍ എത്തിയ നടി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്തത്. പണം ആവശ്യപ്പെട്ട് മുംബൈ അധോലോകത്ത് നിന്നും തനിക്ക് പല തവണ ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് ലീന പറയുന്നത്. രവി പൂജാരിയുടെ പേരില്‍ 25 കോടി ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ കോളുകള്‍. പണം നല്‍കാന്‍ ലീന വിസമ്മതിച്ചു. വീണ്ടും കോളുകള്‍ വന്നതോടെ, ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതിയും നല്‍കി. ഇതിനോടുള്ള പ്രതികാരമാണ് തന്റെ സ്ഥാപനത്തിനു നേരെ നടന്ന അക്രമണം എന്നാണ് ലീന പൊലീസിനോടു പറഞ്ഞത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar