സജീഷേട്ടാ ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദി വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ലിനി

ചില മരണം അങ്ങിനെയാണ്. അവര്‍ നമ്മുടെ ആരുമല്ലാതിരുന്നാലും ആ മരണം നമ്മെ കരയിപ്പിക്കും. ദിവസങ്ങളോളം നമ്മുടെ ഉള്ളില്‍ നോവായ് എരിഞ്ഞുകൊണ്ടേയിരിക്കും.മരണത്തിലൂടെ മാനവ സ്‌നേഹത്തിന്റെ അത്യുന്നതങ്ങളില്‍ അവര്‍ ജീവിതം അടയാളപ്പെടുത്തും. ചിലപ്പോള്‍ മരണം തന്നെ സംഭവിക്കുമെന്നറിഞ്ഞാലും അവര്‍ ജീവന്റെ അവസാന ശ്വാസം വരെ അന്യന്റെ ജീവനുവേണ്ടിപ്പൊരുതും.അവരെ നാം മാലാഖയെന്നോ,കാരുണ്യത്തിന്റെ ദൂതനെന്നോ പേരിട്ടു വിളിക്കും. കാലം മനുഷ്യ നന്മക്കുമേല്‍ കരുതിവെക്കുന്ന ചില ജന്മങ്ങളുണ്ട് നമുക്കിടയില്‍. അവര്‍ ഒരു ജീവന്‍കൊണ്ട് അടയാളപ്പെടുത്തും ഭൂമിയില്‍ ദൈവ സാമീപ്യം. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ലിനി എന്ന മാലാഖ നൊമ്പരമായ് പടര്‍ന്നുകയറുകാണ് ഓരോ മനുഷ്യരിലും. കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് ആമ്പുലന്‍സില്‍ യാത്രചെയ്യുമ്പോള്‍ ലിനിക്കറിയാമായിരുന്നു ഇനി ഇതുവഴി തിരിച്ചുവരില്ലെന്ന്.മരണം തനിക്കൊപ്പം യാത്ര ചെയ്യുന്നു എന്ന ഉറച്ച വിശ്വാസത്തോടെ അവള്‍ എഴുതി സജീഷേട്ടാ ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദി വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ഞു അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. പ്ലീസ് വിത്ത് ലോട്‌സ് ഓഫ് ലവ്. നിപ്പ വൈറസ് ബാധിച്ച രോഗിയെ ശ്രുശ്രുഷിച്ച് അതേ പനി ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ അവസാനവാക്കുകളാണിത്.
ബോധത്തോടെ ഇരുന്ന സമയത്ത് ഭര്‍ത്താവ് സജീഷിന് എഴുതിയ കത്തിലെ വരികളാണിവ.രോഗം മൂര്‍ഛിച്ച് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുന്ന വഴിക്കാണ് ലിനി സജീഷുമായി അവസാനം സംസാരിച്ചത്.വീഡിയോ കോള്‍ വഴിയായിരുന്നു സംസാരം.ിപ വൈറസ് ജീവനെടുത്ത നാലുപേരില്‍ ഒരാളാണ് ലിനി. രണ്ട് മക്കളാണ് ലിനിക്കുള്ളത്. രണ്ടുവയസുകാരന്‍ സിദ്ധാര്‍ഥും അഞ്ചുവയസുകാരന്‍ റിഥുലും.ഇരുവരെയും അമ്മ തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായെന്ന് അറിയിച്ചിട്ടില്ല.അമ്മ ആശുപത്രിയില്‍ പോയതാണെന്ന വിശ്വാസത്തിലാണ് മക്കള്‍.
പുതുശേരി വീട്ടില്‍ നാണുവിന്റേയും രാധയുടേയും മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടാമത്തെയാളാണ് ലിനി. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു.ബംഗളുരുവിലെ പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബിഎ്‌സ്‌സി നഴ്‌സിങ് പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോടും കണ്ണൂരുമുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കിയിട്ടുണ്ട്.
0 Comments