All for Joomla The Word of Web Design

തൈ​മൂ​റി​ന് ഒന്നാം പിറന്നാൾ; പട്ടൗഡി പാലസിൽ ആഘോഷം

 

സെ​യ്ഫ് അ​ലി ഖാ​ൻ-​ക​രീ​ന ക​പൂ​ർ താ​രദ​ന്പ​തി​ക​ളു​ടെ പു​ത്ര​ൻ തൈ​മൂ​റി​ന്‍റെ പുതിയ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യയിൽ വൈറലാകുന്നു. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ക​പൂ​ർ കു​ടും​ബ​ത്തി​ന്‍റെ ഒ​ത്തു​ചേ​ര​ലിൽ പ​ക​ർ​ത്തി​യ​താ​ണ് തൈ​മൂ​ർ അ​ലി​ഖാ​ന്‍റെ വ​ള​രെ മ​നോ​ഹ​ര​മാ​യ വീ​ഡി​യോ. ഇതു​കൂ​ടാ​തെ തൈ​മൂ​റി​നെ കപൂർ കുടുംബാംഗമായ യുവതാരം ര​ണ്‍​ബീ​ർ ക​പൂ​ർ എ​ടു​ത്തു​കൊ​ണ്ട് നി​ൽ​ക്കു​ന്ന ഒ​രു ചി​ത്ര​വും സോ​ഷ്യ​ൽ മീ​ഡി​യയിൽ വൈറലായി മാറി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

2017 അ​വ​സാ​നി​ക്കു​ന്പോ​ൾ തൈ​മൂ​റി​ന്‍റെ ജന്മദി​ന ആ​ഘോ​ഷം, ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷം എ​ന്നി​ങ്ങ​നെ മൂ​ന്നു ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് പാ​ല​സ് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്. സെ​യ്ഫ് മ​ക​നെ​യു​മെ​ടു​ത്ത് കു​തി​ര​പ്പു​റ​ത്ത് സ​വാ​രി ന​ട​ത്തു​ന്ന ചി​ത്രം തൈ​മൂ​റി​ന്‍റെ ഒ​ന്നാം ജന്മദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത് ഇ​തി​നോ​ട​കം വാ​ർ​ത്ത​യാ​യി​ട്ടു​ണ്ട്. കു​തി​ര സ​വാ​രി ന​ട​ത്തു​ന്ന ഭ​ർ​ത്താ​വി​നും മ​ക​നു​മൊ​പ്പം ക​രീ​ന ക​പൂ​റും നി​ൽ​പ്പു​ണ്ട് ചി​ത്ര​ത്തി​ൽ. ക​രീ​ന​യും സെ​യ്ഫും തൈ​മൂ​റി​നെ​യും കൂ​ട്ടി അ​ടു​ത്തി​ടെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ടൂ​ർ പോ​യി​രു​ന്ന​തും വാ​ർ​ത്ത​യാ​യി​രു​ന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password